Also Read- കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പമാകും; കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി
ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല. അവർ യുഡിഎഫിൽ നിന്ന് സ്വയം പുറത്തുപോയതാണ്. ജോസ് കെ മാണി ഇപ്പോൾ തനിക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ വെറും വിലകുറഞ്ഞവയാണ്. പാലായിൽ വഞ്ചിച്ചത് ജോസ് കെ മാണിയാണ്. ചിഹ്നവും പിന്തുണയും വേണ്ടെന്ന് പറഞ്ഞ് തന്നെ കൂവി പുറത്താക്കി. രാജ്യസഭാ സീറ്റിന് അവകാശം ഉന്നയിച്ചു എന്ന് പറഞ്ഞത് കള്ളമാണ്. താൻ ഒരിക്കലും മാണിസാറിനോട് സീറ്റ് ചോദിച്ചിട്ടില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
advertisement
Also Read- 'ഇനി എൽഡിഎഫ് തീരുമാനിക്കും'; ജോസ് കെ മാണിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
യുഡിഎഫ് നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനൽകാതെ ധർഷ്ട്യത്തോടെ ജോസ് കെ മാണി പെരുമാറുകയായിരുന്നു. തൊടുപുഴയിൽ കാണാമെന്ന ജോസ് കെ. മാണിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.