TRENDING:

Kerala Congress| ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം വൈകില്ല; തിരുവനന്തപുരത്ത് ഇന്ന് നിർണായക യോഗങ്ങൾ

Last Updated:

പുതിയ കക്ഷികളെ മുന്നണിക്ക് പുറത്തുനിന്ന് സഹകരിപ്പിച്ച ശേഷം മുന്നണിയിൽ എടുക്കുന്നതാണ് എൽഡിഎഫിൻ്റെ രീതി. എന്നാൽ ജോസ് കെ. മാണിക്ക് ഈ നിരീക്ഷണഘട്ടം ഉണ്ടാകാനിടയില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. തുടർ ചർച്ചകൾക്കായി ജോസ് കെ. മാണിയും തിരുവനന്തപുരത്തുണ്ട്.
advertisement

Also Read- 'ജോസ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുന്നു; എന്തിനാണ് എതിര്‍ക്കുന്നത്?‌': കാനം രാജേന്ദ്രന്‍

ജോസ്  വിഭാഗത്തിൻ്റെ ഇടതുമുന്നണി പ്രവേശനം  വൈകില്ലെന്നാണ് സൂചന. പുതിയ കക്ഷികളെ മുന്നണിക്ക് പുറത്തുനിന്ന് സഹകരിപ്പിച്ച ശേഷം മുന്നണിയിൽ എടുക്കുന്നതാണ് എൽഡിഎഫിൻ്റെ രീതി. എന്നാൽ ജോസ് കെ. മാണിക്ക് ഈ നിരീക്ഷണഘട്ടം ഉണ്ടാകാനിടയില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേതന്നെ ജോസ് കെ. മാണി ഇടതുമുന്നണിയുടെ ഭാഗമാകാനാണ് സാധ്യത.

Also Read- 'ഇടത്തോട്ട് തിരിഞ്ഞപ്പോൾ കുടുംബത്തിൽ ഉടക്ക്'; എല്‍ഡിഎഫ് പ്രവേശനത്തിനെതിരെ കെ എം മാണിയുടെ മരുമകൻ

advertisement

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐയും കേരള കോൺഗ്രസും തമ്മിൽ മത്സരിക്കുന്ന സീറ്റുകളിൽ ധാരണ ഉണ്ടാകേണ്ടതുണ്ട്.  കാഞ്ഞിരപ്പള്ളി അടക്കമുള്ള ഈ സീറ്റുകളിൽ ആരു വിട്ടുവീഴ്ച ചെയ്യും എന്നതാണ് അറിയേണ്ടത്. സിപിഎം - സിപിഐ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചർച്ച ഇക്കാര്യമാകും. സിപിഐക്ക് ജോസ് വിഭാഗത്തോട് നേരത്തെയുള്ള എതിർപ്പില്ലെന്ന് വ്യക്തമാണ്.അർഹിക്കുന്ന പരിഗണന ജോസ് ഭാഗത്ത് നൽകുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിലും വ്യക്തമാക്കിക്കഴിഞ്ഞു.

Also Read- കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുണ്ട്? അവരൊക്കെ ഇപ്പൊ എവിടെയൊക്കെയാണ്?

advertisement

നിയമസഭാ സീറ്റ് ചർച്ചകളിലേക്ക് ഉടൻ മുന്നണി കടക്കുന്നില്ല. അതുകൊണ്ടുതന്നെ മാണി സി. കാപ്പൻ്റെ ആശങ്കയും ചർച്ചയാകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിജയത്തിനു വേണ്ട തന്ത്രങ്ങളുമായും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വൈകാതെ ചേരും. തിരുവനന്തപുരത്ത് തങ്ങുന്ന ജോസ് കെ. മാണി ഇടതു മുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം വൈകില്ല; തിരുവനന്തപുരത്ത് ഇന്ന് നിർണായക യോഗങ്ങൾ
Open in App
Home
Video
Impact Shorts
Web Stories