നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Congress| 'ജോസ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുന്നു; എന്തിനാണ് എതിര്‍ക്കുന്നത്?‌': കാനം രാജേന്ദ്രന്‍

  Kerala Congress| 'ജോസ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുന്നു; എന്തിനാണ് എതിര്‍ക്കുന്നത്?‌': കാനം രാജേന്ദ്രന്‍

  ജോസ്.കെ.മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ കുറിച്ച്‌ എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്രന്‍

  kanam rajendran

  kanam rajendran

  • Last Updated :
  • Share this:
   തിരുവനന്തപുരം: ജോസ്.കെ.മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ കുറിച്ച്‌ എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവില്‍ നിയമസഭ സീ‌റ്റ് വിഭജനത്തിനെ കുറിച്ച്‌ ചര്‍ച്ച തുടങ്ങിയിട്ടില്ല. ഇതിനെ കുറിച്ച്‌ മുന്നണിയും ആലോചിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു.

   കേരള കോൺഗ്രസ് എം യുഡിഎഫിൽ നിൽക്കുമ്പോൾ യുഡിഎഫ് നിലപാടുകളേയും അവരുടെ നിലപാടുകളേയും ഞങ്ങൾ എതിർത്തിട്ടുണ്ട്. ഇപ്പോൾ അവർ യുഡിഎഫിനെ തള്ളി എൽഡിഎഫ് ആണ് ശരിയെന്ന് പറയുമ്പോൾ അതിനെ എന്തിനാണ് എതിർക്കുന്നതെന്നും കാനം ചോദിച്ചു.

   Also Read Kerala Congress| ജോസ്.കെ.മാണിയും കൂട്ടരും കയറുന്നത് മുങ്ങുന്ന കപ്പലിലേക്ക്; യുഡിഎഫിനെ ബാധിക്കില്ല: കുഞ്ഞാലിക്കുട്ടി

   ബാർകോഴ ആരോപണത്തെ കുറിച്ച് ഒരു അവലോകനം ഇപ്പോൾ നടത്താൻ ഉദ്ദേശിക്കുന്നില്ല. മരിച്ചൊരാളെ കുറിച്ച്‌ എന്തിനാണ് ചര്‍ച്ച ചെയ്യുന്നതെന്നും കാനം ചോദിച്ചു. യുഡിഎഫില്‍ നിന്നുകൊണ്ട് അവരുമായി വിലപേശാനുളള ഒരു ഉപകരണമായി എല്‍ഡിഎഫിനെ ഉപയോഗിക്കരുത് എന്നാണ് താന്‍ ആദ്യം പറഞ്ഞതെന്നും ആ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും കാനം പറഞ്ഞു.
   Published by:user_49
   First published: