കൊച്ചിയെ വിധിക്കു വിട്ടുകൊടുക്കാമെന്നും മടുത്ത് പിന്മാറുകയാണെന്നുമാണ് ഹർജി പരിഗണിക്കവേ ഇന്ന് കോടതി പറഞ്ഞത്. സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കോടതിക്കും നാണക്കേടാണ്. സര്‍ക്കാര്‍ വിഷയം അതീവ ഗൗരവമായി കാണണമെന്നും കോടതി ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ അവസാനിപ്പിക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചക്കകം അന്തിമ തീരുമാനമെടുത്ത് കോടതിയെ അറിയിക്കാനാണ് നിർദേശം. ഹരജി തിങ്കളാഴ്ച പരിഗണിക്കും.
advertisement
പൊട്ടിപ്പൊളിഞ്ഞ കാനകൾ രണ്ടാഴ്ച്ചയ്ക്കകം അന്തർദേശീയ നിലവാരത്തിൽ നന്നാക്കണമെന്ന് കൊച്ചി കോർപ്പറേഷന് നവംബർ 18 ന് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിരുന്നു. കാനയിൽ മൂന്ന് വയസ്സുകാരൻ വീണ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിർദേശം.
സംഭവത്തിൽ കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയിൽ നേരിട്ടെത്തി ഖേദം രേഖപ്പെടുത്തിയിരുന്നു. ഖേദമല്ല, നടപടിയാണ് ആവശ്യമെന്നായിരുന്നു അന്ന് കോടതി നൽകിയ മറുപടി.