മലബാർ സിമന്റ്സിലെ ശശീന്ദ്രന്റേയും കുഞ്ഞുങ്ങളുടെയും മരണം: ആത്മഹത്യയെന്ന സിബിഐ റിപ്പോർട്ട് തട്ടിക്കൂട്ടിയതെന്ന് കോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
കേസിൽ പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിച്ചത്
കൊച്ചി: മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും മക്കളുടേയും മരണത്തിൽ സിബിഐക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. അന്വേഷണത്തിൽ വെള്ളം ചേർത്തുവെന്നും ആത്മഹത്യയെന്ന സിബിഐ റിപ്പോർട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
കേസിൽ പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിച്ചത്. കൃത്യവും ശാസ്ത്രീയവുമായ തെളിവുകളൊന്നും റിപ്പോർട്ടിലില്ല. കേസിൽ കണ്ടെത്തലുകളേക്കാൾ വിധിയെഴുതാനാണ് സിബിഐ ശ്രമിച്ചത്. സിബിഐയെപ്പോലൊരു ഏജൻസി ഇങ്ങനെ തരം താഴാൻ പാടില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു.
കൊലപാതക സാധ്യതയടക്കം സംശയാസ്പദമായ എല്ലാ സാഹചര്യവും വിശദമായി പരിശോധിക്കണം. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂർത്തിയാക്കാനാണ് ഉത്തരവ്.
advertisement
സിബിഐയുടെ വിശ്വാസ്യത കേസിൽ കളങ്കപ്പെട്ടു. മുമ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കൃത്യമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. സിബിഐ ഡയറക്ടര്‍ നേരിട്ട് കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണം. അന്വേഷണ മേൽനോട്ടച്ചുമതല അനുഭവ സമ്പത്തുളള ഉന്നത ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം.
ശശീന്ദ്രന്റേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ശശീന്ദ്രൻ എന്തിന് കുട്ടികളെ കൊന്നു എന്നതിനും കൃത്യമായ ഉത്തരം സിബിഐയ്ക്കില്ല. ഒരു കുട്ടിയെ കൊല്ലുന്നത് രണ്ടാമത്തെ കുട്ടി നോക്കി നിന്നുവെന്നത് വിശ്വസനീയമല്ല. ശബ്ദമൊന്നും വീട്ടിൽ നിന്നും കേട്ടില്ലെന്ന അയൽവാസികളുടെ വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.
advertisement
Also Read- മലയാളി യുവതിയെ ബലാത്സംഗം ചെയ്ത ബൈക്ക് ടാക്സി ഡ്രൈവറടക്കം മൂന്നു പേർ ബെംഗളൂരുവിൽ അറസ്റ്റിൽ
ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതിയാണ് സിബിഐക്ക് വിട്ടത്. ശശീന്ദ്രന്റേയും മക്കളുടേയും മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐ കണ്ടെത്തൽ. എന്നാൽ, 2015 ൽ തുടന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചു. നേരത്തേ, കേസിൽ രണ്ട് തവണ സിബിഐ തുടരന്വേഷണം നടത്തിയിരുന്നു.
advertisement
കേസിൽ മലബാർ സിമന്റ്സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കോടതിയിൽ മൊഴി നൽകും മുൻപ് കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ശശീന്ദ്രനെ തളർത്താൻ അഴിമതിയുമായി ബന്ധപ്പെട്ട സംഘം നടത്തിയ നീക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2022 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലബാർ സിമന്റ്സിലെ ശശീന്ദ്രന്റേയും കുഞ്ഞുങ്ങളുടെയും മരണം: ആത്മഹത്യയെന്ന സിബിഐ റിപ്പോർട്ട് തട്ടിക്കൂട്ടിയതെന്ന് കോടതി