TRENDING:

മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല; കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്ന് വിശദീകരണം

Last Updated:

മുഖ്യമന്ത്രിക്ക് എതിരെ നടത്തിയത് ശരിയായ വിമർശനമാണ്. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെ കുറിച്ചാണ് സുധാകരൻ വ്യക്തമാക്കിയിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയ്ക്കു തലശ്ശേരിയിൽ ഒരുക്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് കെ.സുധാകരന്റെ ഭാഗത്ത് നിന്നും വിവാദപരാമർശം ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബപശ്ചാത്തലം സംബന്ധിച്ചു നടത്തിയ പരാമർശം വിവാദമാകുകയായിരുന്നു. 'ചെത്തുകാരന്റെ കുടുംബത്തിൽ നിന്നു നിന്നു മുഖ്യമന്ത്രിയായ പിണറായിക്കു സഞ്ചരിക്കാൻ ഹെലികോപ്റ്റർ വാങ്ങിയതു തൊഴിലാളിവർഗ പാർട്ടിക്ക് അഭിമാനിക്കാൻ വകയുള്ളതാണോ എന്നു സിപിഎം ചിന്തിക്കണം' എന്നായിരുന്നു പരാമർശം.
advertisement

സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചു പ്രസംഗിക്കുന്നതിനിടെയാണിത്. ഈ പരാമർശത്തിനെതിരെ പല കോണിൽ നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഐശ്വര്യ കേരള യാത്രയുടെ കോഴിക്കോട് ജില്ലയിലെ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിൽ സുധാകരന്റെ വിവാദ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

ചെന്നിത്തലയുടെ നിലപാടിന് എതിരെ രൂക്ഷമായ ഭാഷയിലാണ് സുധാകരൻ ഇന്നലെ തന്നെ തിരിച്ചടിച്ചത്. മുഖ്യമന്ത്രിക്കെതിരായി ജാതിപരമായ പരാമർശം താൻ നടത്തിയിട്ടില്ല. എന്തിനാണ് രമേശ് തന്നെ തള്ളി പറഞ്ഞതെന്ന് അറിയില്ല. വിവാദത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് എതിരായ പരാമർശത്തിൽ സി.പി.എം നേതാക്കൾക്ക് ഇല്ലാത്ത വികാരങ്ങളും, വിചാരങ്ങളുമാണ് കോൺഗ്രസ്സ് നേതാക്കൾക്ക് ഉണ്ടായിട്ടുള്ളതെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

advertisement

You may also like:സുധാകരനോട് ഷാനിമോളുടെ മാപ്പ്; 'ഫോണിൽ പോലും സംസാരിക്കാതെ പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവ്'

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ നിലപാടിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നോട്ട് പോയത്. താൻ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. സുധാകരൻ കേരളത്തിലെ കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ്. ഒരുപാട് ജനകീയ പിന്തുണയുള്ള നേതാവ് കൂടിയാണ് അദ്ദേഹം.

advertisement

You may also like:'നെറ്റിയിൽ തിളങ്ങുന്ന വജ്രം'; നെറ്റിയിൽ 175 കോടി മുടക്കി വജ്രം ഘടിപ്പിച്ച് അമേരിക്കൻ റാപ്പർ

ഈ വിഷയത്തിൽ താൻ പറഞ്ഞ പൊതു പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ നടത്തിയത് ശരിയായ വിമർശനമാണ്. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെ കുറിച്ചാണ് സുധാകരൻ വ്യക്തമാക്കിയിട്ടുള്ളത്. ഈ കാര്യങ്ങൾ സുധാകരനുമായി ഫോണിൽ സംസാരിച്ച വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അത്തരം അനാവശ്യ വിവാദങ്ങൾ ഇവിടം കൊണ്ട് അവസാനിപ്പിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ അനധികൃത നിയമനത്തെ കുറിച്ചാണ് ചർച്ചകൾ ഉയർന്നു വരേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

advertisement

സുധാകരന്റെ പ്രസ്താവനയെ തള്ളി ഐ ഗ്രൂപ്പിലെ ഷാനിമോൾ ഉസ്മാനും രംഗത്ത് വന്നിരുന്നു. എന്നാൽ പാർട്ടിയിൽ നിന്നും ചെന്നിത്തലയ്ക്ക് മറ്റുള്ളവരുടെ പിന്തുണ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഐ ഗ്രൂപ്പുകാരനായ സുധാരകന്റെ നിലപാട് തനിക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ചെന്നിത്തലയുടെ മുൻ നിലപാടിൽ നിന്നുമുള്ള മനം മാറ്റത്തിന് കാരണം. സുധാകരനെ ചെന്നിത്തലയ്ക്കൊപ്പം വിമർശിച്ച ഷാനിമോൾ ഉസ്മാനും ഫെയ്സ്ബുക്കിലുടെ മാപ്പ് ചോദിച്ച് രംഗത്ത് വന്നു.

തെരഞ്ഞെടുപ്പ് വേളയിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന കർശന നിർദ്ദേശമാണ് ഹൈക്കമാന്റ് നൽകിയിട്ടുള്ളത്. ഇതിനിടയിലാണ് സുധാകരന്റെ വിവാദ പരാമർശവും പിന്നാലെ രമേശ് ചെന്നിതലയുടെ നിലപാടും വലിയ ചർച്ചയായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ ചർച്ച നീട്ടി കൊണ്ടു പോയാൽ ദോഷം ചെയ്യുമെന്നാണ് കോൺഗ്രസ് പാർട്ടിയിൽ രൂപം കൊണ്ട പൊതുവികാരം. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇനി കൂടുതൽ ചർച്ചകളും, വിശദീകരണവും വേണ്ടെന്നാണ് നേതാക്കൾക്കിടയിലെ ധാരണ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല; കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്ന് വിശദീകരണം
Open in App
Home
Video
Impact Shorts
Web Stories