വജ്രങ്ങളോടുള്ള അമിതമായ ഇഷ്ടം മൂലം വജ്രാഭരണങ്ങൾ സ്വന്തമാക്കുന്ന ധനികരെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇഷ്ടം മൂത്ത് സ്വന്തം ശരീരത്തിൽ വജ്രം ഘടിപ്പിക്കുന്നത് അപൂർവമാണ്. അങ്ങനെ ഘടിപ്പിച്ചാൽ തന്നെ അത് എല്ലാവരും കാണുന്ന സ്ഥലത്ത് തന്നെ ആയിരിക്കണമല്ലോ, ഇതു തന്നെയാണ് അമേരിക്കൻ റാപ്പറായ സിമിർ ബിസിൽ വൂഡ്സ് എന്ന ലിൽ ഉസി വെർട് ചെയ്തിരിക്കുന്നത്.
നെറ്റിയിൽ തന്നെ ഒരു പിങ്ക് ഡയമണ്ട് ലിൽ ഉസി ഘടിപ്പിച്ചു. വജ്രത്തിന്റെ വില കൂടി കേട്ടാലാണ് ശരിക്കും ഞെട്ടുക. 175 കോടി രൂപയുടെ പിങ്ക് ഡയമണ്ടാണ് 26 കാരനായ റാപ്പർ നെറ്റിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്ന് ഡയമണ്ട് ഉള്ള മുഖത്തിന്റെ വീഡിയോയും വുഡ്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
You may also like:'ഞങ്ങൾ തീവ്രവാദികളല്ല'; കങ്കണ റണൗത്തിന്റെ കോലം കത്തിച്ച് കർഷകരുടെ വിധവകൾബ്യൂട്ടി ഈ പെയിൻ എന്ന തലക്കെട്ടോടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ നെറ്റിയിൽ ഡയമണ്ട് പതിച്ച റാപ്പർ നൃത്തം ചെയ്യുന്നത് കാണാം. കൂടാതെ വിരലിൽ വലിയൊരു വജ്രമോതിരവും കാതിൽ വജ്ര കമ്മലും വുഡ്സ് അണിഞ്ഞിട്ടുണ്ട്.
ജനുവരി മുപ്പതിന് മുഖത്ത് ഡയമണ്ട് പതിക്കുന്ന പദ്ധതിയെ കുറിച്ച് വുഡ്സ് ആരാധകരുമായി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. നാച്ചുറൽ പിങ്ക് ഡയമണ്ടിനായി 2017 മുതൽ പണം സ്വരൂപിക്കുകയാണെന്നായിരുന്നു താരം പറഞ്ഞത്. പതിനൊന്ന് കാരറ്റ് പരിശുദ്ധ വജ്രമാണ് മുഖത്ത് പതിക്കുന്നതെന്നും പറഞ്ഞു.
വെൽത്തി ഗൊറില്ല റിപ്പോർട്ട് അനുസരിച്ച് ഏകദേശം 16 മില്യൺ ഡോളറാണ് വുഡ്സിന്റെ ആസ്തി. അതേസമയം, താരത്തിന്റെ വിചിത്രമായ രീതി കണ്ട് സമ്മിശ്ര പ്രതികരണമാണ് ആരാധകരിലുണ്ടാക്കിയിരിക്കുന്നത്. ചിലർ ഇതിനെ രസകരമായി കാണുമ്പോൾ, മറ്റു ചിലർ ആശങ്കപ്പെടുകയും ചെയ്യുന്നു.
മാർവെൽ അവഞ്ചേഴ്സിലെ കഥാപത്രത്തോടാണ് പലരും റാപ്പറെ താരതമ്യപ്പെടുത്തുന്നത്. നെറ്റിയിൽ മഞ്ഞ കല്ല് പതിച്ച Vision എന്ന കഥാപാത്രത്തെ പോലെയാണ് തങ്ങളുടെ പ്രിയ റാപ്പർ ഇപ്പോഴുള്ളതെന്നും ചിലർ പറയുന്നു. എന്തായാലും ഡയമണ്ട് പതിച്ച റാപ്പറുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.