TRENDING:

Assembly Election 2021 | കണ്ണൂരിൽ അഞ്ചു സീറ്റ് ഉറപ്പ്; തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ള വോട്ടെന്ന് കെ സുധാകരൻ എംപി

Last Updated:

തളിപ്പറമ്പിലും ധർമ്മടത്തും ഒഴികെ മറ്റിടങ്ങളിൽ ഇത്തവണ തർക്കമില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ അവകാശവാദങ്ങളുമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ രംഗത്തെത്തി. കണ്ണൂർ ജില്ലയിൽ യു ഡി എഫിന് അഞ്ച് സീറ്റ് ഉറപ്പാണെന്ന് കെ സുധാകരൻ പറഞ്ഞു. സാമുദായിക സംഘർഷം അഴിച്ചു വിടാൻ യു ഡി എഫ് ശ്രമിക്കുന്നു എന്നത് മുൻകൂട്ടി ജാമ്യമെടുക്കാനുള്ള ശ്രമമാണെന്ന് കെ സുധാകരൻ പറഞ്ഞു.
advertisement

തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടാണ് നടക്കുന്നതെന്നും കെ സുധാകരൻ എം പി പറഞ്ഞു. തളിപ്പറമ്പിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർഥിയുടെ നേതൃത്വത്തിലാണ്. എം വി ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തി. ഇതിനെതിരെ കേസെടുക്കണമെന്നും കെ സുധാകരൻ പറഞ്ഞു.

'അമ്പലപ്പുഴയിൽ ഇടതുസ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജി സുധാകരനെ വലിച്ചുകീറി' - വൈറലായി വീഡിയോ

സ്ഥാനാർഥി അബ്ദുൾ റഷീദിനെ തടഞ്ഞു വെച്ച് അസഭ്യം പറഞ്ഞു. കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറി. ഇവിടെ ബൂത്ത് കയ്യേറ്റവും നടന്നു. യു ഡി എഫിന് എതിരെ വ്യാപക അക്രമം ഉണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷനോട് റീപോളിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

advertisement

'അയ്യപ്പനെക്കുറിച്ച് ഓർക്കേണ്ടത് വോട്ടിങ് ദിവസമല്ല; ഹെൽമറ്റും ജാക്കറ്റും ഉപയോഗിച്ച് ആളുകളെ സന്നിധാനത്തേക്ക് അയച്ചപ്പോൾ' - ശശി തരൂർ

80 വയസുകാരുടെ വോട്ട് മാറ്റിയിരിക്കുന്നു. യു ഡി എഫ് കേരളത്തിൽ ഉറപ്പാണ്. പിണറായി വിജയന് ജയിൽ ഉറപ്പാണ്. മീൻ കുന്നിൽ കെ എം ഷാജിയെയും തെറിയഭിഷേകം ചെയ്തു. മുണ്ടേരിയിൽ പിപി ഇ കിറ്റ് ധരിച്ചെത്തിയ വനിതയെ അപമാനിച്ചു. 80 വയസ്സിന് മുകളിലുള്ളവരുടെ വോട്ട് മുഴുവൻ ദുരുപയോഗം ചെയ്തു. അവരുടെ ഒരു വോട്ടും യു ഡി എഫിന് കിട്ടിയില്ലെന്നും എങ്കിലും യു ഡി എഫ് ഭരണം ഉറപ്പാണെന്നും കെ സുധാകരൻ പറഞ്ഞു.

advertisement

Assembly Election 2021 | 'പിണറായി സർക്കാർ തന്നെ അധികാരത്തിൽ വീണ്ടും വരും': കമൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തളിപ്പറമ്പിലും ധർമ്മടത്തും ഒഴികെ മറ്റിടങ്ങളിൽ ഇത്തവണ തർക്കമില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കള്ളവോട്ട് ഭൂഷണമാണോ എന്ന് അദ്ദേഹം പരിശോധിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | കണ്ണൂരിൽ അഞ്ചു സീറ്റ് ഉറപ്പ്; തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ള വോട്ടെന്ന് കെ സുധാകരൻ എംപി
Open in App
Home
Video
Impact Shorts
Web Stories