Assembly Election 2021 | 'പിണറായി സർക്കാർ തന്നെ അധികാരത്തിൽ വീണ്ടും വരും': കമൽ
Last Updated:
തിരുവനന്തപുരത്ത് ആയിരുന്ന കമൽ വോട്ട് ചെയ്യുന്നതിനായി നാട്ടിൽ എത്തുകയായിരുന്നു.
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പിണറായി സർക്കാർ തന്നെ അധികാരത്തിൽ വീണ്ടും വരുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കമൽ ഇങ്ങനെ പറഞ്ഞത്. കൊടുങ്ങല്ലൂർ ലോകമലേശ്വരം ലിറ്റിൽ ഫ്ലവർ
സ്കൂളിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കമൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്ത് ആയിരുന്ന കമൽ വോട്ട് ചെയ്യുന്നതിനായി നാട്ടിൽ എത്തുകയായിരുന്നു. തന്റെ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി വി ആർ സുനിൽ കുമാർ വിജയിക്കുമെന്നും കമൽ പറഞ്ഞു.
advertisement
കേരളത്തിനൊപ്പം തമിഴ്നാട്ടിലും ആസാമിലും ഇന്ന് തെരഞ്ഞെടുപ്പാണ്. നിരവധി താരങ്ങളാണ് ഇന്ന് വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ എത്തിയത്. തമിഴ് നടൻ വിജയ് സൈക്കിളിലാണ് പോളിംഗ് ബൂത്തിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക് ധരിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്.
താരത്തെ കണ്ടതോടെ ആവേശത്തിൽ നിയന്ത്രണം വിട്ട ആരാധകരെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി പ്രയോഗിക്കേണ്ടി വന്നു. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
കോൺഗ്രസ്-ഡിഎംകെ സഖ്യം, ബിജെപി-എഐഎഡിഎംകെ സഖ്യം പോരിനിറങ്ങുന്ന തമിഴ്നാട്ടിൽ ഇത്തവണ മത്സരം കടുത്തതാണ്. പ്രമുഖ മുന്നണികൾക്ക് വെല്ലുവിളി ഉയര്‍ത്തി കമൽ ഹാസന്‍റെ മക്കൾ നീതി മയ്യവും തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നും കമൽഹാസനും ജനവിധി തേടുന്നുണ്ട്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്‍റെ ആദ്യമണിക്കൂറുകളിൽ തന്നെ പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ എത്തിയിരുന്നു. രജനീകാന്ത്, കമൽ ഹാസൻ, മക്കളായ അക്ഷര, ശ്രുതി, അജിത് ഭാര്യ ശാലിനി എന്നിവരെല്ലാം രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
advertisement
പോളിംഗിന്‍റെ ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തിയ പൃഥി, ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മഷി പുരട്ടിയ വിരലിന്‍റെ ചിത്രം പങ്കുവച്ച് നിങ്ങളുടെ വോട്ടവകാശം നല്ല രീതിയിൽ വിനിയോഗിക്കൂ എന്നാണ് പൃഥ്വി കുറിച്ചത്. താരത്തിന്‍റെ ഭാര്യ സുപ്രിയ മേനോനും വോട്ട് രേഖപ്പെടുത്തിയ വിവരം ചിത്രം സഹിതം പങ്കുവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2021 6:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | 'പിണറായി സർക്കാർ തന്നെ അധികാരത്തിൽ വീണ്ടും വരും': കമൽ