തിരുവനന്തപുരം: സർക്കാരിന് ഒപ്പമാണ് അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും ഓർക്കേണ്ടത് തെരഞ്ഞെടുപ്പ് ദിവസമല്ലെന്നും ശശി തരൂർ പറഞ്ഞു. ആളുകളെ ഹെൽമറ്റും ജാക്കറ്റും ഉപയോഗിച്ച് സന്നിധാനത്തേക്ക് അയച്ചപ്പോൾ അയ്യപ്പനെ ഓർത്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടിങ് ദിവസമല്ല ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും ഓർക്കേണ്ടത്. ആളുകളെ ഹെൽമറ്റും ജാക്കറ്റും ഉപയോഗിച്ച് സന്നിധാനത്തേക്ക് അയച്ചപ്പോൾ അയ്യപ്പനെ ഓർത്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. വോട്ടർമാരെ പറ്റിക്കാൻ ഇപ്പോൾ അവർക്ക് പുതിയ ഒരു അയ്യപ്പ വിശ്വാസം വന്നതിനെ താൻ ഗൗരവമായി കാണുന്നില്ലെന്നും തരൂർ പറഞ്ഞു.
Assembly Election 2021 | 'പിണറായി സർക്കാർ തന്നെ അധികാരത്തിൽ വീണ്ടും വരും': കമൽ
സർക്കാർ വിശ്വാസികൾക്ക് ഒപ്പമാണെന്ന് പറയുന്നത് കഴിഞ്ഞ രണ്ടു വർഷമായി ജനങ്ങൾ കാണുന്നുണ്ടെന്നും തരൂർ പരിഹസിച്ചു. വിശ്വാസികളുടെ വിശ്വാസത്തെയും ആചാരങ്ങളെയും ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നവർ ബഹുമാനിച്ചിരുന്നെങ്കിൽ ഇതൊരു വിഷയമേ ആകില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. ശബരിമല ഒരു വിഷയമാണെന്ന് തങ്ങൾ പയുന്നെന്നും ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാത്തത് ദുഃഖകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോൾ തന്നെ കാണാനാവുന്നത് നല്ല പോളിങ് ശതമാനമാണ്. നല്ല പോളിങ് ഉണ്ടാകുമ്പോൾ യു ഡി എഫ് തരംഗമുണ്ടാവും എന്ന് പല തെരഞ്ഞെടുപ്പുകളിലും അനുഭവിച്ചിട്ടുണ്ട്. അത് കാണാനുണ്ടെന്നും ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് നല്ല പ്രതീക്ഷയുണ്ടെന്നും തരൂർ പറഞ്ഞു.
നേമത്ത് ത്രികോണ മത്സരം ഉണ്ടെന്നത് താൻ സമ്മതിക്കുന്നെന്നും ശശി തരൂർ പറഞ്ഞു. അതിനാലാണ് ആ ശ്രദ്ധ വിടാതെ അവസാന ദിവസം വരെ നല്ല പ്രചരണം നടത്തിയതെന്നും രാഹുൽ ഗാന്ധി പ്രചരണം അവസാനിപ്പിച്ചത് നേമത്ത് ആയിരുന്നെന്നും അതൊരു സന്ദേശമാണെന്നും തരൂർ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിനെക്കുറിച്ചും തരൂരിന് വ്യക്തമായ അഭിപ്രായം ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി സ്ഥാനാർഥിക്ക് ജനം വോട്ട് കൊടുത്തിട്ടുണ്ടെന്ന് തരൂർ പറഞ്ഞു. എന്നാൽ, ഇത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആണെന്നും കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ബി ജെ പി എം എൽ എ എന്തു ചെയ്തെന്ന് ജനങ്ങൾ കണ്ടിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി. ഒരു ബി ജെ പി എം എൽ എ നിയമസഭയിൽ എത്തിയിട്ട് എന്താണ് ചെയ്തിട്ടുള്ളതെന്നും നേമത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ബി ജെ പി എം എൽ എയ്ക്ക് കഴിഞ്ഞോയെന്നും തരൂർ ചോദിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരം നടക്കുന്നത് എൽ ഡി എഫും യു ഡി എഫും തമ്മിലാണെന്നും ഒരു ബി ജെ പി എം എൽ എയെ മാത്രമായിട്ട് ജയിപ്പിക്കണമെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. അത് തങ്ങളുടെ സ്ഥാനാർഥിക്ക് ഗുണം ചെയ്യുമെന്നും നല്ല ശക്തനായ മുതിർന്ന നേതാവാണ് തങ്ങളുടെ സ്ഥാനാർഥിയെന്നും നേമത്തിന് വേണ്ടി അദ്ദേഹത്തിന്റെ ശബ്ദം സഭയിൽ ഉയർന്ന് കേൾക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly election, Assembly election update, Assembly elections, Bengal Assembly Election 2021, Congress MP Shashi Tharoor, MP Shashi Tharoor, Shashi tharoor