കേരളത്തിലെ ജനങ്ങളെ മുഴുവന്‍ ആവേശത്തിലാറാടിച്ച 'കൈതോല പായവിരിച്ച്' എന്ന നാടന്‍പാട്ടിന്റെ രചയിതാവാണ് ജിതേഷ് കക്കിടിപ്പുറം. നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും പാടി ജനങ്ങളുടെ മനസ് നിറച്ചെങ്കിലും ഗാന രചയിതാവിനെ ആർക്കും അറിയില്ലായിരുന്നു. ഗാനം പുറത്തിറങ്ങി 26 വർഷങ്ങൾക്ക് ശേഷമാണ് നാടൻ പാട്ടുകലാകാരനായ ജിതേഷാണ് രചയിതാവെന്ന് പുറത്തറിയുന്നത്.
TRENDING:96 ആം വയസ്സിൽ ബിരുദധാരി; ഇതൊന്നും വലിയ കാര്യമല്ലെന്ന് ഗുസേപ്പി അപ്പൂപ്പൻ[NEWS]'അവർ ദൈവത്തിന് തുല്യർ'; പ്ലാസ്മ ചികിത്സയ്ക്ക് സന്നദ്ധരായവരെ ആദരിച്ച് വിജയ് ദേവരകൊണ്ട[PHOTO]Happy Birthday Taapsee Pannu | പിങ്ക് മുതൽ ഥപ്പട് വരെ; തപ്സിയുടെ 5 മികച്ച കഥാപാത്രങ്ങൾ[PHOTOS]
advertisement
തുടർന്ന് നിരവധി വേദികളിൽ ജിതേഷിന് ആദരം ലഭിച്ചിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്ന ജിതേഷ് ആതിര മുത്തൻ എന്ന നാടൻപാട്ട് സംഘവുമായി ഊരുചുറ്റിയിരുന്നു. അങ്ങനെ 1992 ൽ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് ഈ ഗാനമെഴുതിയതെന്ന് ജിതേഷ് തന്നെ പറഞ്ഞിട്ടുണ്ട്.
കേരളോത്സവ മത്സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലയില്‍ ഒന്നാമനായിരുന്നു ജിതേഷ്. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിതഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു ജിതേഷ്.