TRENDING:

ഉദ്ഘാടനത്തിന് സിക്‌സർ; ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് രമ്യയുടെ ഉദ്ഘാടന വീഡിയോ വൈറൽ

Last Updated:

ഫസ്റ്റ് ബോള്‍ ഫസ്റ്റ് ഷോട്ടില്‍ സിക്‌സര്‍... ഇതുപോലൊരു ഉദ്ഘാടനം സ്പ്‌നങ്ങളില്‍ മാത്രം. സിക്‌സര്‍ അടിച്ച് ക്രിക്കറ്റ് ടൂര്‍ണമെൻ്റ് ഉദ്ഘാടനം ചെയ്ത ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റാണ് കളിയിലെ താരം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉദ്ഘാടനങ്ങള്‍ പലവിധം ഉണ്ടെങ്കിലും സിക്‌സറടിച്ചൊരുദ്ഘാടനം കണ്ടെതിൻ്റെ ആശ്ചര്യത്തിലാണ് ചൊക്ലി നിവാസികള്‍. പ്രിയപ്പെട്ട ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് സി കെ രമ്യ കളിയിലെ താരം. പഞ്ചായത്ത് തല കേരളോത്സവ ക്രിക്കറ്റ് ടൂര്‍ണമെൻ്റ് ഉദ്ഘാടന വേളയിലാണ് പ്രസിഡൻ്റിൻ്റെ സിക്‌സര്‍ ഉദ്ഘാടനം. മണിക്കൂറുകള്‍ക്കകം ഉദ്ഘാടന വീഡിയോ സമൂഹമാധ്യമങ്ങളിലാകെ ശ്രദ്ധിക്കപ്പെട്ടു.
സിക്സർ അടിക്കുന്ന ചൊക്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
സിക്സർ അടിക്കുന്ന ചൊക്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
advertisement

ടൂര്‍ണമെൻ്റില്‍ പങ്കെടുക്കാന്‍ എത്തിയവര്‍, കാണാന്‍ വന്നവര്‍ എന്നു വേണ്ട കണ്ടു നിന്ന എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. പ്രസിഡൻ്റ് പൊളിയാണ്... ഫസ്റ്റ് ബോളില്‍ തന്നെ സിക്‌സര്‍ പറത്തിയുള്ള ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് തൻ്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതോടെയാണ് മറ്റ് സമൂഹമാധ്യമങ്ങളും ഇതേറ്റെടുത്തത്.

പ്രസംഗം നടത്തുന്നതിന് പകരം ബാറ്റെടുത്ത് ഉദ്ഘാടനം ചെയ്യാമെന്ന മാത്രമാണ് രമ്യ മനസ്സില്‍ കരുതിയത്. കളിക്കളത്തില്‍ എത്തിയപ്പോള്‍ ഉള്ളിൻ്റെ ഉള്ളില്‍ സ്വപ്‌നം കണ്ട ക്രികറ്റ് ലോകത്തെ തട്ടി ഉണര്‍ത്തി. മറ്റെല്ലാം മറന്ന് കോളേജിലെ മിന്നും ക്രികറ്റ് താരത്തെ വീണ്ടും ഓര്‍ത്തു പോയി. മട്ടന്നൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ സോഫ്റ്റ് ബോളില്‍ സ്റ്റേറ്റ് താരമായി വിലസ്സിയ നാളുകള്‍ മുന്നില്‍ തെളിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല ബോള്‍ സിക്‌സര്‍ പറത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അധ്യാപികയായ രമ്യ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തിലേക്ക് മത്സരിക്കാനിറങ്ങിയതോടെയാണ് അധ്യാപനം തത്ക്കാലം വേണ്ടെന്ന് വച്ചത്. പഞ്ചായത്തിലെ കായിക മേഖലകളില്‍ മികവ് തെളിയിക്കുന്ന താരങ്ങളെ വാര്‍ത്തെടുക്കാന്‍ ശ്രമം ഇന്ന് രമ്യ തുടരുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ഉദ്ഘാടനത്തിന് സിക്‌സർ; ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് രമ്യയുടെ ഉദ്ഘാടന വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories