TRENDING:

Kannur leaders| ഭരണം; പാർട്ടി; മുന്നണി; പ്രതിപക്ഷം; രാഷ്ട്രീയ താക്കോൽ സ്ഥാനങ്ങൾ കണ്ണൂരിന്

Last Updated:

സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജന്‍ ഇടത് മുന്നണി കണ്‍വീനറായതോടെ പാര്‍ട്ടി, മുന്നണി, ഭരണം എന്നിവയുടെ താക്കോൽ സ്ഥാനങ്ങളിൽ കണ്ണൂർ നേതാക്കളായി മാറി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ, കേരള രാഷ്ട്രീയ ചരിത്രത്തിൽ എല്ലാക്കാലവും തിളങ്ങിനിന്ന ജില്ല. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ജില്ലയിൽ നിന്നുള്ള നേതാക്കളാണ് ഇപ്പോൾ ഭരണതലപ്പത്തും പാർട്ടിയുടെ തലപ്പത്തുമുള്ളത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജന്‍ ഇടത് മുന്നണി കണ്‍വീനറായതോടെ പാര്‍ട്ടി, മുന്നണി, ഭരണം എന്നിവയുടെ അധികാര സ്ഥാനങ്ങളിൽ കണ്ണൂർ നേതാക്കളായി മാറി. ഇതിനൊപ്പം ശക്തനായ പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയാകുന്നതോടെ കണ്ണൂർ നേതാക്കളുടെ പിടി ഒന്നുകൂടി മുറുകുകയാണ്. കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രി വി മുരളീധരനും കണ്ണൂരുകാരനാണ്. ഇന്ത്യൻ പാർലമെന്റിൽ നിലവിൽ കണ്ണൂർ ബന്ധമുള്ള 9 ജനപ്രതിനിധികളാണ് ഉള്ളത്.
advertisement

Also Read- Kannur| ഒന്നല്ല.. രണ്ടല്ല...കണ്ണൂരിന് എംപിമാർ ഒമ്പത്; രാഷ്ട്രീയ കേരളത്തിലെ നമ്പർ വൺ ജില്ല

സിപിഎമ്മില്‍ മാത്രമല്ല കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെയും സംസ്ഥാനത്തെ അമരക്കാരനും കണ്ണൂരുകാരൻ തന്നെ. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാത്രമല്ല, എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കണ്ണൂരില്‍ നിന്നുള്ളതാണ്. കെ സുധാകരൻ, വി മുരളീധരൻ, എം കെ രാഘവന്‍, കെ സി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ്, ഡോ.വി ശിവദാസ്, അഡ്വ.പി സന്തോഷ് കുമാര്‍, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും കണ്ണൂരുമായി ബന്ധമുള്ള പാർലമെന്റംഗങ്ങളാണ്.

advertisement

Also Read- CPM | പി.ശശി വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപര്‍

തുടർ ഭരണമെന്ന നേട്ടവുമായി കണ്ണൂർ ജില്ലക്കാരാനായ പിണറായി വിജയൻ സർക്കാരിനെ നയിക്കുമ്പോൾ ഇടവേളയ്ക്ക് ശേഷം വീണ്ടും പാർട്ടിയുടെ അമരത്തേക്ക് കോടിയേരി ബാലകൃഷ്ണൻ എത്തുകയായിരുന്നു. ഇടതുമുന്നണി കൺവീനറായി ഇ പി ജയരാജൻ കൂടി എത്തുന്നതോടെ മുന്നണിയുടെ നേതൃത്വവും കണ്ണൂരിൽ നിന്നുള്ള നേതാവിലേക്ക് എത്തുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ണൂരുകാരനായ മുൻ എം പി കെ കെ രാഗേഷാണ്. എകെജി സെന്‍ററിലെ സെക്രട്ടറി കണ്ണൂരുകാരന്‍ ബിജു കണ്ടകൈയും. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി കൂടി എത്തുന്നതോടെ കണ്ണൂരിന്റെ അപ്രമാദിത്വത്തിനാകും ഇനി രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിപിഎമ്മിലും കോണ്‍ഗ്രസിലും മാത്രമല്ല, കണ്ണൂരിന്റെ അപ്രമാദിത്വമുള്ളത്. ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയും ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസും കണ്ണൂരുകാർ തന്നെ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kannur leaders| ഭരണം; പാർട്ടി; മുന്നണി; പ്രതിപക്ഷം; രാഷ്ട്രീയ താക്കോൽ സ്ഥാനങ്ങൾ കണ്ണൂരിന്
Open in App
Home
Video
Impact Shorts
Web Stories