TRENDING:

വിശക്കുന്നവന് അന്നമേകി തെക്ക്യാവ്; റമദാനിലെ ഈ സ്നേഹവിരുന്നിന് പിന്നിൽ മൂന്ന് പതിറ്റാണ്ടിൻ്റെ ചരിത്രം

Last Updated:

പ്രാര്‍ഥനയ്ക്ക് തുല്യം അന്നദാനമെന്ന മഹത്വം വിളിച്ചോതി റമദാനിലെ കൂട്ടായ്മ. 36 വര്‍ഷമായി കാരുണ്യ പ്രവര്‍ത്തനം തുടരുന്ന ഈ കൂട്ടായ്മ, പ്രവാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാം വിശ്വാസികള്‍ വളരെ പവിത്രമായ ഒന്നായി പരിഗണിക്കുന്ന റമദാന്‍ മാസത്തില്‍, നിരവധിപേര്‍ക്ക് നോമ്പുതുറക്കാനും അത്താഴത്തിനും അവസരം ഒരുക്കി മറ്റുള്ളവര്‍ക്ക് മാതൃകയായി കണ്ണൂര്‍ സിറ്റിയിലെ തെക്ക്യാവ് അത്താഴ കമ്മിറ്റി. ദാരിദ്ര്യവും പട്ടിണിയും നിലനിന്ന കാലത്ത് നന്മ നിറഞ്ഞ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആരംഭിച്ച സല്‍പ്രവര്‍ത്തി 36 വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുന്നു. നഗരത്തിലെ പള്ളികളില്‍ മതപ്രഭാഷണം നടത്താന്‍ എത്തുന്ന മതപണ്ഡിതര്‍, യാത്രികര്‍, മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ ഭക്ഷണം കഴിക്കാതെ നോമ്പ് നോല്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് അത്താഴ കമ്മിറ്റി രൂപീകരിച്ചത്.
കണ്ണൂരിലെ റമദാൻ അത്താഴ കമ്മിറ്റി
കണ്ണൂരിലെ റമദാൻ അത്താഴ കമ്മിറ്റി
advertisement

പ്രാര്‍ഥനയ്ക്ക് തുല്യം അന്നദാനം എന്ന ആശയത്തോടെ 1990 ല്‍ തുടക്കമിട്ട കാരുണ്യപ്രവത്തന സംരംഭത്തില്‍, ആദ്യം അത്താഴവും പിന്നീട് നോമ്പ്തുറയും തുടങ്ങി. റമദാന്‍ നോമ്പ് കാലത്ത് വലിയൊരു തിരക്ക് തന്നെ കണ്ണൂര്‍ സിറ്റിയിലെ തെക്ക്യാവ് അത്താഴ കമ്മിറ്റിയിലുണ്ടാകാറുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ടോക്കണ്‍ അടിസ്ഥാനത്തിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഉച്ചതിരിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് 5.30 വരെയാണ് ടോക്കണ്‍ നല്‍കുക. എന്നാല്‍ ടോക്കണ്‍ ഇല്ലാത്തതിൻ്റെ പേരില്‍ ആര്‍ക്കും ഇവിടെ നിന്ന് ഭക്ഷണമില്ലാതെ മടങ്ങേണ്ടി വരില്ല. ആളുകള്‍ കൂടിയാല്‍ ഉടന്‍ തന്നെ വീണ്ടും ഭക്ഷണം പാകം ചെയ്ത് നല്‍കാനുള്ള സംവിധാനവുമുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആ കാലത്ത്, അറക്കല്‍ ആദിരാജ നല്‍കിയ കെട്ടിടത്തിലാണ് അത്താഴ കമ്മിറ്റിയുടെ പ്രവര്‍ത്തനം നടക്കുന്നത്. ഇഫ്താറിന് നെയ്‌ച്ചോര്‍, കോഴിയിറച്ചി, ബീഫ് ബിരിയാണി, മന്തി, പൊറോട്ട, വെള്ളയപ്പം, ഇടിയപ്പം തുടങ്ങിയ വിഭവങ്ങളും അത്താഴത്തിന് ചോറ്, അരിപ്പത്തല്‍, നെയ്‌ച്ചോര്‍, മീന്‍ എന്നിവയുമാണ് ഒരുക്കുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
വിശക്കുന്നവന് അന്നമേകി തെക്ക്യാവ്; റമദാനിലെ ഈ സ്നേഹവിരുന്നിന് പിന്നിൽ മൂന്ന് പതിറ്റാണ്ടിൻ്റെ ചരിത്രം
Open in App
Home
Video
Impact Shorts
Web Stories