TRENDING:

കണ്ണൂരിൽ പച്ചക്കറി തോട്ടത്തിനിടയിൽ കഞ്ചാവ് കൃഷിചെയ്തയാൾ പിടിയിൽ

Last Updated:

പരിശോധനയിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ 71 കഞ്ചാവ് ചെടികൾ കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂരിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടികകൾ വളർത്തിയയാളെ എക്സൈസ് പിടികൂടി. പെരിങ്ങളം സ്വദേശി അരവിന്ദാക്ഷനാണ് അറസ്റ്റിലായത്.
advertisement

പച്ചക്കറി തോട്ടത്തിന്റെ മറവിലായിരുന്നു കഞ്ചാവ് കൃഷി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ 71 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് കച്ചവടക്കാരെക്കുറിച്ചുള്ള സൂചനയും എക്സൈസിനു ലഭിച്ചിട്ടുണ്ട്.

വീടിനു പിറകിൽ 10 മീറ്റർ മാറി പച്ചക്കറി തോട്ടത്തിന്റെ നടുവിലാണ് പ്രതി കഞ്ചാവ് നട്ടു വളർത്തി പരിപാലിച്ചിരുന്നത്. ആറ് സെന്റിമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ നീളമുള്ള ചെറുതും വലുതുമായ 71 കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ളതാണ് കഞ്ചാവ് ചെടികൾ. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

advertisement

പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻ ഡി പി എസ് കോടതിയിൽ നടക്കും. ജില്ലയിലെ കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു.

പ്രിവന്റ്റീവ് ഓഫീസർ സുധീർ. വി എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗം ജലീഷ്.പി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം ശജേഷ്. സി. കെ. സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ്. വി. എൻ, സജിത്ത്. പി. ടി., എക്സൈസ് ഡ്രൈവർ ഷംജിത്ത് കെ. എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

advertisement

പോയവർഷം ട്രിപ്പിൾ ലോക്ക്ഡൗണിനിടെ ഒന്നര കോടി രൂപയുടെ കഞ്ചാവ് വേട്ടയിൽ രണ്ട് പേർ പിടിയിലായിരുന്നു. 2020 ജൂലൈ മാസത്തിൽ തിരുവനന്തപുരം നഗരത്തിൽ ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും 50 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമാണ് എക്സൈസ് എൻഫോഴ്സ്മെമെന്റ് സംഘം പിടികൂടിയത്.

Also read: ട്രിപ്പിൾ ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്ത് ഒന്നര കോടി രൂപയുടെ കഞ്ചാവ് വേട്ട

നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയ കഞ്ചാവ് പോത്തൻകോട് നിന്നാണ് പിടിച്ചെടുത്തത്. പെരുമ്പാവൂർ സ്വദേശി എൽദോ എബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

advertisement

ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ബീമാപള്ളി, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി. കഞ്ചാവ് കടത്താൻ മാത്രമായാണ് പ്രതികൾ നാഷണൽ പെർമിറ്റ് ലോറി വാങ്ങിയതെന്നും എക്സൈസ് സംഘം വ്യക്തമാക്കിയിരുന്നു.

Summary: Excise department arrested a man in Kannur for growing cannabis in the kitchen garden. They identified 71 saplings among the rest on the home premises. He had committed a crime to invite 10 years of imprisonment

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ പച്ചക്കറി തോട്ടത്തിനിടയിൽ കഞ്ചാവ് കൃഷിചെയ്തയാൾ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories