ട്രിപ്പിൾ ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്ത് ഒന്നര കോടി രൂപയുടെ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

Last Updated:

ബീമാപള്ളി, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി.

തിരുവനന്തപുരം: നഗരത്തിൽ ഒന്നരക്കോടിയുടെ കഞ്ചാവ് വേട്ട. ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും 50 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമാണ് എക്സൈസ് എൻഫോഴ്സ്മെമെന്റ് സംഘം പിടികൂടിയത്.
നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയ കഞ്ചാവ് പോത്തൻകോട് നിന്നാണ് പിടിച്ചെടുത്തത്. പെരുമ്പാവൂർ സ്വദേശി എൽദോ എബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
advertisement
ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ബീമാപള്ളി, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി. കഞ്ചാവ് കടത്താൻ മാത്രമായാണ് പ്രതികൾ നാഷണൽ പെർമിറ്റ് ലോറി വാങ്ങിയതെന്നും എക്സൈസ് സംഘം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ട്രിപ്പിൾ ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്ത് ഒന്നര കോടി രൂപയുടെ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ
Next Article
advertisement
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
  • തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം ജോർജിയ-അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു.

  • വിമാനത്തിൽ 20 സൈനികർ ഉണ്ടായിരുന്നു, ആളപായം എത്രയാണെന്ന് വ്യക്തമല്ല.

  • തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ 'രക്തസാക്ഷികൾക്ക്' അനുശോചനം രേഖപ്പെടുത്തി.

View All
advertisement