തൻ്റെ മട്ടുപാവിലായി 120ൽ അധികം ബൊഗയിന്‍വില്ലകള്‍ വളര്‍ന്ന് കിടക്കുന്നു. 30 വര്‍ഷത്തിലേറെയായി സസ്യപരിപാലനവും ഓര്‍ക്കിഡ് പരിപാലനവും നടത്തിവരുന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ വിളിക്കുന്നത് ഓര്‍ക്കിഡ് നമ്പ്യാര്‍ എന്നാണ്. ഒന്നരപതിറ്റാണ്ട് നാവികസേനയിലും തുടര്‍ന്ന് 20 വര്‍ഷം ഡിഫന്‍സ് സിവിലിയനില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടറായും നമ്പ്യാര്‍ സേവനമനുഷ്ഠിച്ചു. പ്രായം ഇത്രയാണെങ്കിലും പൂക്കള്‍ക്കിടയിലായതിനാല്‍ നമ്പ്യാറുടെ മനസ്സ് ഇന്നും യുവത്വത്തിലാണ്. ചില ശാരീരിക വെല്ലുവിളികള്‍ ഉണ്ടെങ്കിലും മട്ടുപ്പാവിലെ തോട്ടം പരിപാലിക്കുന്നതില്‍ ഇന്നും അതിയായ സന്തോഷം കണ്ടെത്തുകയാണ് ഓര്‍ക്കിഡ് നമ്പ്യാര്‍.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 29, 2026 4:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പൂത്തുനിൽക്കുന്ന ഈ മട്ടുപ്പാവിലെ യുവത്വത്തിന് പ്രായം 87; താഴെ ചൊവ്വയിലെ ഓർക്കിഡ് കൊട്ടാരം
