TRENDING:

Rotten Fish| കാസർഗോഡ് മാർക്കറ്റിൽ തമിഴ്നാട്ടിൽ നിന്ന് എത്തിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി

Last Updated:

എട്ട് ബോക്സ്‌ മൽസ്യമാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇതിൽ കൂടുതലും മത്തിയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ് മാർക്കറ്റിൽ 200 കിലോ പഴകിയ മൽസ്യം (Rotten Fish)പിടികൂടി. തമിഴ്നാട്ടിൽനിന്ന് എത്തിച്ച ഉപയോഗശൂന്യമായ മൽസ്യമാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസർഗോഡ് നഗരസഭ എന്നിവർ സംയുക്തമായാണ് പുലർച്ചെ മുതൽ പരിശോധന നടത്തിയത്.
advertisement

ശീതികരിച്ച വാഹനത്തിൽ കൊണ്ടുവന്ന 50 ബോക്സുകളിൽ എട്ട് ബോക്സ്‌ മൽസ്യമാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇതിൽ കൂടുതലും മത്തിയാണ്. ഉപയോഗശൂന്യമായ മൽസ്യം വിപണനത്തിന് എത്തിച്ചതിന് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read-കോഴിക്കോട് മുക്കത്ത് പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടി

മത്സ്യത്തിലെ മായം കണ്ടെത്തുന്നതിനായി ആവിഷ്കരിച്ച ‘ഓപ്പറേഷന്‍ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കം അഗസ്ത്യൻ മുഴിയിലെ മത്സ്യമാർക്കറ്റിൽ  നിന്ന് പഴകിയ മത്സ്യങ്ങൾ  പിടികൂടിയിരുന്നു. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ പുഴുവരിച്ച വലിയ ചൂര മത്സ്യം പിടികൂടിയത്.

advertisement

Also Read- 5 ദിവസം, 1132 പരിശോധനകള്‍; 110 കടകള്‍ പൂട്ടിച്ചു; പരിശോധനയില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ മത്സ്യ, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറി എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ 26 വരെയുള്ള കണക്കു പ്രകാരം 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്‌പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് പരിശോധന.

advertisement

അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പെയിന്റെ ഭാഗമായി ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു.

advertisement

347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rotten Fish| കാസർഗോഡ് മാർക്കറ്റിൽ തമിഴ്നാട്ടിൽ നിന്ന് എത്തിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി
Open in App
Home
Video
Impact Shorts
Web Stories