കോഴിക്കോട്: മുക്കത്ത് (Mukkom) പഴകിയ മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മുക്കം അഗസ്ത്യൻ മുഴിയിലെ മത്സ്യമാർക്കറ്റിൽ നിന്നുമാണ് പഴകിയ മത്സ്യങ്ങൾ പിടികൂടിയത്.
2/ 10
മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ പുഴുവരിച്ച വലിയ ചൂര മത്സ്യം പിടികൂടിയത്. ശേഖരിച്ച സാംപിൾ പരാതി സ്ഥിരീകരിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാംപിൾ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചു.
3/ 10
മത്സ്യ കടയ്ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ല. അപേക്ഷ സമർപ്പിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. പരിശോധനകൾക്ക് പിന്നാലെ കട അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
4/ 10
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്.
5/ 10
മുക്കം നഗരസഭയിലെ പെരുമ്പടപ്പ് സ്വദേശി രവി മരഷാല എന്ന ആളുടെ പരാതിയെതുടർന്നാണ് മാർക്കറ്റിൽ പരിശോധന നടത്തിയത്
6/ 10
ഇന്ന് രാവിലെ വാങ്ങിയ മത്സ്യത്തിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെയും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. നേരത്തെയും തനിക്ക് ഇത്തരം അനുഭവം ഈ കടയിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും രവി പറഞ്ഞു
7/ 10
മത്സ്യ കടക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ല എന്നും പരിശോധനയിൽ പഴകിയ പുഴുവരിച്ച മത്സ്യം കണ്ടിട്ടുണ്ടെന്നും ലൈസൻസ് ഇല്ലാത്തതുകൊണ്ട് തന്നെകട അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇവർക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
8/ 10
തിരുവമ്പാടി ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. അനു, കുന്ദമംഗലം ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. രഞ്ജിത്ത് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അജിത്. ടി, ജെഎച്ച് ഐമാരായ ശ്രീജിത്ത്, ബീധ ബാലൻ തുടങ്ങിയവരാണ് അഗസ്ത്യമൂഴി മീൻ മാർക്കറ്റിൽ പരിശോധന നടത്തിയത്
9/ 10
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴകിയതും മാലിന്യം കലർത്തിയതുമായ മത്സ്യം വിതരണം ചെയ്യുന്നെന്ന പരാതിയിൽ ശക്തമായി നടപടിയെടുക്കാൻ ആരോഗ്യ ഭക്ഷ്യ സുരക്ഷ വിഭാഗങ്ങളോട് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.
10/ 10
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചുവെന്നും 93 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.