ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പാണ് മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷെ ഇതുവരെ നാടിനു സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പുലിമുട്ടുകൾ തമ്മിലുള്ള അകലം കുറവായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് സുഗമമായി വള്ളം അടുപ്പിക്കുന്നതിനു പ്രയാസം നേരിട്ടിരുന്നു. 50 കോടി രൂപയുടെ പദ്ധതിക്ക് 60 ശതമാനം കേന്ദ്ര സഹായത്തോടെ അംഗീകാരം നൽകാനാണ് തീരുമാനം.
തുടർന്നു മത്സ്യത്തൊഴിലാളികളുടെ അഭ്യർത്ഥന പ്രകാരം ഇടപെട്ട് പുതുക്കിയ മാതൃകാ പഠനം നടത്തുകയും ഹാർബർ എഞ്ചിനീറിംഗ് വകുപ്പ് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി പി.എം.എം.എസ്.വൈ പദ്ധതിയിൽ അംഗീകാരം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.
advertisement
രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ വടക്കേ പുലിമുട്ട്, തെക്കേ പുലിമുട്ട് എന്നിവ യഥാക്രമം 380 മീറ്റർ, 200 മീറ്റർ നീളം വർദ്ധിപ്പിക്കൽ, വർക്കുഷോപ്പ്, ഗിയർ ഷെഡ്, റസ്റ്റ് ഷെഡ് , കാന്റീൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ , ഇ ടി പി , വൈദ്യുതികരണം, നാവിഗേഷൻ സംവിധാനം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കസബ കടപ്പുറത്തെ മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണത്തിന് പി.എം.എം.എസ്.വൈ ( പ്രധാനമന്ത്രി മൽസ്യ സമ്പദ് യോജന ) പദ്ധതിയിൽ 50 കോടി രൂപയുടെ അംഗീകാരം ലഭിച്ചു
കാസർകോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പാണ് മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷെ ഇതുവരെ നാടിനു സമർപ്പിക്കാൻ കഴിഞ്ഞില്ല. പുലിമുട്ടുകൾ തമ്മിലുള്ള അകലം കുറവായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് സുഗമമായി വള്ളം അടുപ്പിക്കുന്നതിനു പ്രയാസം നേരിട്ടിരുന്നു. തുടർന്നു മത്സ്യത്തൊഴിലാളികളുടെ അഭ്യർത്ഥന പ്രകാരം ഇടപെട്ട് പുതുക്കിയ മാതൃകാ പഠനം നടത്തുകയും ഹാർബർ എഞ്ചിനീറിംഗ് വകുപ്പ് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി പി.എം.എം.എസ്.വൈ പദ്ധതിയിൽ അംഗീകാരം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.
കേന്ദ്ര ഫിഷറീസ് പ്രതിനിധികൾ, സി.ഐ.സി.ഇ.എഫ് പ്രതിനിധികൾ, എൻ.എഫ്.ഡി.ബി ഉദ്യോഗസ്ഥർ അടങ്ങുന്ന ഫിഷറീസ് ഇൻഫ്രാസ്റ്റച്ചർ പ്രൊജക്ടറ്റിനുള്ള ടെക്‌നിക്കൽ സ്‌ക്രൂട്ടിണി കമ്മിറ്റി ഈ മാസം 26 ന് പദ്ധതിയുടെ രൂപരേഖ വിശദമായി പരിശോധിച്ചു. പിറ്റേദിവസം ചേർന്ന പ്രൊജക്ട് അപ്രൈസൽ കമ്മിറ്റി വിശദമായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം 50 കോടി രൂപയുടെ പദ്ധതിക്ക് 60 ശതമാനം കേന്ദ്ര സഹായത്തോടെ അംഗീകാരം നൽകാൻ തീരുമാനിച്ചു.
രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ വടക്കേ പുലിമുട്ട്, തെക്കേ പുലിമുട്ട് എന്നിവ യഥാക്രമം 380 മീറ്റർ, 200 മീറ്റർ നീളം വർദ്ധിപ്പിക്കൽ, വർക്കുഷോപ്പ്, ഗിയർ ഷെഡ്, റസ്റ്റ് ഷെഡ് , കാന്റീൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ , ഇ ടി പി , വൈദ്യുതികരണം, നാവിഗേഷൻ സംവിധാനം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതി പൂർത്തീകരിക്കുക വഴി ഹോസ്ദുർഗ്ഗ് , അജാനൂർ, പള്ളിക്കര, കോട്ടിക്കുളം, കിഴൂർ, കസബ, കാവുഗോളി , കോയിപ്പാടി എന്നീ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ഏത് കാലാവസ്ഥയിലും സുരക്ഷിതമായി മൽസ്യബന്ധനത്തിന് പോയിവരുന്നതിനുള്ള സൗകര്യങ്ങൾ ലഭിക്കും. ശുചിയായ സാഹചര്യത്തിൽ മൽസ്യവിപണനം നടത്തുന്നതിനും അതുവഴി മത്സ്യത്തിന് കൂടുതൽ വില ലഭിക്കുന്നതിനും അവസരമുണ്ടാകും. ഏകദേശം നൂറോളം യന്ത്രവൽകൃത ബോട്ടുകൾക്കും നിരവധി വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് പോയിവരുന്നതിനും മൽസ്യം അടുപ്പിച്ചു വിപണനം നടത്തുന്നതിനുമുള്ള സൗകര്യം ലഭ്യമാകും. പദ്ധതി പൂർത്തീകരിക്കുന്നതോടെ മൽസ്യബന്ധനത്തിനുള്ള പ്രവൃത്തി ദിനങ്ങൾ വർദ്ധിക്കുമെന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായിത്തീരും
( എൻ.എ.നെല്ലിക്കുന്ന് )