Price hike | കുടിവെള്ളത്തിനും മരുന്നിനും വില കൂടും; ഭൂനികുതിയും ഭൂമി ന്യായവിലയും കൂടും; ഏപ്രിൽ ഒന്ന് മുതൽ ജനജീവിതം ദുസഹമാകും
- Published by:Anuraj GR
- news18-malayalam
Last Updated:
സാധാരണക്കാരെ സാരമായി ബാധിക്കുന്ന മറ്റൊന്നാണ് മരുന്നുകളുടെ വില വർദ്ധനവ്. ഏകദേശം നാൽപ്പതിനായിരത്തോളം മരുന്നുകൾക്കാണ് ഏപ്രിൽ ഒന്നു മുതൽ വില കൂടുന്നത്
തിരുവനന്തപുരം: അവശ്യസാധനങ്ങൾക്കും സേവനങ്ങൾക്കും വില വർദ്ധിക്കുന്നത് ഏപ്രിൽ ഒന്ന് മുതലുള്ള ജനജീവിതം കൂടുതൽ ദുസഹമാക്കും. കുടിവെള്ളത്തിനും (Drinking Water) മരുന്നിനും (medicines) വില കൂടും. ഇത് ഭൂനികുതിയും ഭൂമിയുടെ രജിസ്ട്രേഷൻ (Land Registration) നിരക്കും ഭൂമിയുടെ ന്യായവിലയും കൂടും. ഡീസൽ വാഹനങ്ങളുടെ വിലയും രജിസ്ട്രേഷൻ പുതുക്കൽ നിരക്കും കൂടും. ഇത് കൂടാതെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോ-ടാക്സി നിരക്ക് വർദ്ധനയും ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.
കുടിവെള്ളത്തിന് വലിയ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ മാസ ബജറ്റ് താളംതെറ്റിക്കും. ആയിരം ലിറ്റർ മുതൽ പതിനയ്യായിരം ലിറ്റർ വരെ ഉപയോഗിക്കുന്ന 36 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കാണ് വിലവർദ്ധനവ് കൂടുതൽ ബാധിക്കുക. ആയിരം ലിറ്ററിന് 4.20 പൈസ നൽകിയിരുന്ന സ്ഥാനത്ത് ഇനി 4.41 പൈസ നൽകണം.
സാധാരണക്കാരെ സാരമായി ബാധിക്കുന്ന മറ്റൊന്നാണ് മരുന്നുകളുടെ വില വർദ്ധനവ്. ഏകദേശം നാൽപ്പതിനായിരത്തോളം മരുന്നുകൾക്കാണ് ഏപ്രിൽ ഒന്നു മുതൽ വില കൂടുന്നത്. പനി വന്നാൽ കഴിക്കുന്ന പാരസെറ്റമോൾ മുതൽ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയ്ക്ക് ഉൾപ്പടെ നിത്യവും ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയും കൂടിയിട്ടുണ്ട്. ഇതും കുടുംബ ബജറ്റ് താളംതെറ്റിക്കാൻ ഇടയാക്കും.
advertisement
ഈ സാമ്പത്തികവർഷം മുതൽ ഭൂനികുതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ആർ അഥവാ 2.47 സെന്‍റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തിൽ 8.1 ആർ വരെയും നഗരസഭകളിൽ 2.43 ആർ വരെയും കോർപറേഷനുകളിൽ 1.62 ആർ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനിയുടെ ന്യായവിലയും വർദ്ധിക്കും. ഇതിന് അനുസൃതമായി രജിസ്ട്രേഷൻ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വർദ്ധിക്കും.
advertisement
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഹരിത നികുതി നടപ്പിലാകുന്നതോടെ ഡീസൽ വാഹനങ്ങൾക്കും വില കൂടും. ഓട്ടോറിക്ഷകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങൾക്കാണ് ഹരിത നികുതി ബാധകമാകുക. ചെറു കാറുകൾക്ക് ആയിരവും ഇടത്തരം വാഹനങ്ങൾക്ക് 1500 രൂപയും ഹെവി വാഹനങ്ങൾക്ക് 2000 രൂപയുമാണ് ഹരിത നികുതി. പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നിരക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള നിരക്കും ഏപ്രിൽ 1 മുതൽ കൂടും.
Summary- Rising prices for essential goods and services will make life more miserable from April 1. The prices of drinking water and medicines will go up. the land tax, land registration rate and the fair value of the land will increase. Diesel vehicle prices and registration renewal rates will go up. In addition, the increase in bus and auto-taxi fares announced yesterday will come into effect from April 1.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 31, 2022 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Price hike | കുടിവെള്ളത്തിനും മരുന്നിനും വില കൂടും; ഭൂനികുതിയും ഭൂമി ന്യായവിലയും കൂടും; ഏപ്രിൽ ഒന്ന് മുതൽ ജനജീവിതം ദുസഹമാകും