രണ്ടു മാസം മുന്‍പാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടി അമ്മയോട് പറഞ്ഞു. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അമ്മ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് മഞ്ചേശ്വരം പൊലീസിന്റെ തീരുമാനം.
പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് അന്വേഷിച്ചയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയൂര്‍ സ്വദേശി വേലായുധ(55)നാണ് മരിച്ചത്. വേലായുധനെ ഇന്ന് വൈകിട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് പൊലീസ് പത്ത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തത്. ഇയാള്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം മുതല്‍ പേരാമ്പ്ര പോലീസ് തെരച്ചില്‍ നടത്തിവരുകയായിരുന്നു.
advertisement
കോഴിക്കോട് കൂട്ടബലാത്സംഗ കേസ്; ഒളിവില്‍ പോയ രണ്ടു പ്രതികളെ വനത്തില്‍ നിന്ന് പിടികൂടി
നവ മാധ്യമം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സം ചെയ്ത കേസിൽ രണ്ട് പേർ കൂടി പിടിയിലായി. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ തലയാട് വനത്തിൽ വെച്ചാണ് പിടി കൂടിയതെന്ന് കേസ് അന്വേഷിക്കുന്ന എ. സി. പി സുദർശനൻ അറിയിച്ചു.
Also Read- വ്യാജ നമ്പർ പതിച്ച് ആംബുലൻസ് സർവീസ് നടത്തിയിരുന്ന ആൾ പിടിയിൽ
കൊല്ലം സ്വദേശിയായ 32 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി, പ്രതികളിലൊരാളായ അജ്‌നാസുമായി പരിചയപ്പെട്ടത് നവമാധ്യമം വഴിയായിരുന്നു. അത്തോളി സ്വദേശിയായ അജ്നാസുമായി ആരംഭിച്ച ബന്ധമാണ് യുവതിയെ കോഴിക്കോട്ട് എത്തിച്ചത്. ബുധനാഴ്ച ട്രെയിനിൽ കോഴിക്കോടെത്തിയ യുവതിയെ അജ്നാസും സുഹൃത്തും കാറിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്. ചേവരമ്പലത്തെ ഫ്ലാറ്റിൽ രണ്ട് മുറികൾ അജ്നാസും സുഹൃത്തുക്കളും എടുത്തിരുന്നു. ഇങ്ങോട്ടേക്കാണ് യുവതിയെ കൊണ്ടുപോയത്. ഇവിടെ വച്ച് അജ്നാസാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. ഈ സമയത്ത് സുഹൃത്തുക്കൾ തൊട്ടടുത്ത മുറിയിലായിരുന്നു.
അജ്നാസ് മദ്യവും മയക്കുമരുന്നും നൽകി തന്നെ അർധബോധാവസ്ഥയിലാക്കിയെന്നാണ് യുവതിയുടെ മൊഴി. അജ്നാസിന് പിന്നാലെ മുറിയിലെത്തിയ മൂന്ന് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ആദ്യം അജ്‌നാസാണ് ആദ്യം യുവതിയെ ശാരീരികമായി പീഡിപ്പിച്ചത്. തുടർന്ന് അടുത്ത മുറിയിൽ കാത്തിരിക്കുകയായിരുന്ന രണ്ടും, മൂന്നും, നാലും പ്രതികളെ വിളിച്ച് വരുത്തുകയും മദ്യവും, ലഹരി വസ്തുക്കളും നൽകി യുവതി പീഡിപ്പാക്കുയും ചെയ്തു. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.
Also Read- രോഗിയുമായി പോയ കാർ ഇടിച്ചു; കിഴക്കമ്പലത്ത് മൂന്ന് സ്ത്രീകൾ മരിച്ചു
കൂട്ടബലാത്സംഗത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും, ശ്വാസ തടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. തുടർന്ന് യുവതിയെ നഗരത്തിലെ സ്വകാര്യശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞു. ആശുപത്രി അധികൃതർ പീഡന വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എ. സി. പി യുടെ നേതൃത്വത്തിൽ നടത്തിയ സംഭവത്തിൽ ആദ്യം അജ്നാസിനെയും, ഫഹദിനെയും പിടികൂടിയത്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികളെ പിടികൂടിയത്. പ്രതിക്ക് മുൻ കാലത്തും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.