വ്യാജ നമ്പർ പതിച്ച് ആംബുലൻസ് സർവീസ് നടത്തിയിരുന്ന ആൾ പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
പോലീസ് നടത്തിയ വാഹന പരിശോധനയിൽ പിടിച്ചെടുത്ത വാഹനത്തിന്റെ എഞ്ചിൻ നമ്പരുൾപ്പെടെ തിരുത്തിയിട്ടുള്ളതായി കണ്ടെത്തി
കൊല്ലം: വ്യാജ നമ്പർ ഉപയോഗിച്ച് ആംബുലൻസ് സർവീസ് നടത്തിയ ആൾ പോലീസ് പിടിയിൽ.
കൊട്ടാരക്കര മൈലം വില്ലേജിൽ ഇഞ്ചക്കാട്, കാരമൂട്, പാലവിള വീട്ടിൽ റെബിൻ തോമസ്സിനെ (29) ആണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടിക്കവല സ്വദേശിയായ ഷിബു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്.
ഷിബുവിന്റെ ഉടമസ്ഥതയിലുള്ള KL-09 V 5037-ാം നമ്പർ മാരുതി ഒമിനി ആംബുലൻസ് വാഹനം വർഷങ്ങൾക്കു മുൻപ് കർണാടകയിൽ കൊണ്ടുപോയി വിൽപ്പന നടത്തിയിരുന്നു. ഈ വാഹനത്തിന്റെ രേഖകൾ വ്യാജമായി ഉണ്ടാക്കി അതേ കമ്പനിയുടെ മറ്റൊരു വാഹനത്തിൽ വ്യാജമായി രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ ഉപയോഗിക്കുകയായിരുന്നു. പ്രതി റോബിൻ മൂന്നു വർഷത്തോളമായി ആംബുലൻസ് സർവീസ് നടത്തിവരുന്നുണ്ട്. തന്റെ പഴയ വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് മറ്റൊരു വണ്ടി സർവീസ് നടത്തുന്ന കാര്യം ശ്രദ്ധയിൽ പെട്ട ഷിബു കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു.
advertisement
ഷിബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഐ എസ് എച്ച് ജോസഫ് ലിയോണിനെ നേതൃത്വത്തിൽ എസ് ഐ സുദർശനൻ സി.പി.ഒ മാരായ ഷിബു കൃഷ്ണൻ, ജിബ്സൺ ജെയിംസ്, ബിനീഷ് കുമാർ, സലിൽ എന്നിവരടങ്ങിയ പോലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ വാഹന പരിശോധനയിൽ പിടിച്ചെടുത്ത വാഹനത്തിന്റെ എഞ്ചിൻ നമ്പരുൾപ്പെടെ തിരുത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി ഐ. എസ്. എച്ച്. ഒ. ജോസഫ് ലിയോൺ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
പൊലീസിനെ വെട്ടിച്ചുകടന്ന റിമാൻഡ് പ്രതിയെ പിങ്ക് പൊലീസ് സാഹസികമായി പിടികൂടി
ചികിത്സയ്ക്കായി എത്തിച്ച റിമാന്‍ഡ് പ്രതി ആശുപത്രിയിൽ നിന്ന് പൊലീസിനെ വെട്ടിച്ചുകടന്നു. പിന്നീട് പിങ്ക് പൊലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടി. പത്തനാപുരം പിടവൂര്‍ കമുകുംചേരി മണിഭവനം വീട്ടില്‍ ജി. രതീഷ് കുമാര്‍ (43- രാജീവ്) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പത്തനാപുരം എം.എല്‍.എ കെ ബി ഗണേഷ് കുമാറിന്‍റെ ഓഫിസ് അടിച്ച് തകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പത്തനാപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുകയായിരുന്നു രതീഷ് കുമാർ.
advertisement
വെള്ളിയാഴ്ച രാവിലെ ജില്ലാ ജയിലില്‍ നിന്ന് ജയില്‍- പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ചികിത്സക്കായി ജയില്‍ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ ഇയാളെ എത്തിച്ചിരുന്നു. ഏഴ് പ്രതികളെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ പരിശോധനയ്ക്ക് കാത്തു നിൽക്കുന്നതിനിടെയാണ് രതീഷ് കുമാർ പ്രിസണ്‍ ഓഫിസറെ വെട്ടിച്ച് കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഉടൻ തന്നെ വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. പ്രതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ജില്ല പോലീസ് മേധാവി ടി. നാരായണന് സിറ്റി പരിധിയിലെ മുഴുവന്‍ പൊലീസ് സേനയെയും അലര്‍ട്ട് ചെയ്തു. ഈ സമയം കൊല്ലം നഗരത്തിൽ പെട്രോളിങ് നടത്തുകയായിരുന്നു പിങ്ക് പൊലീസ് സംഘം റിമാൻഡ് പ്രതിയെ കണ്ടു. പൊലീസ് കണ്ടെന്ന് മനസിലാക്കിയ ഇയാൾ ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ പിങ്ക് പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
advertisement
പിങ്ക് പൊലീസ് സംഘത്തിലെ സീനിയർ സി. പി. ഒ സിന്ധു, സി. പി. ഒ വിദ്യ, ദ്രുതകര്‍മസേനയിലെ സി. പി. ഒ മനേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്. രതീഷ് കുമാറിനെതിരെ തടവ് ചാടിയതിന് കൊല്ലം ഈസ്റ്റ് പൊലീസ് കേസ് എടുത്തു.
Location :
First Published :
September 11, 2021 6:11 PM IST