ബുധനാഴ്ച്ച രാത്രി 7.30 നാണ് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. എല്ലാവരേയും തനിക്ക് കാണണം എന്ന് പറഞ്ഞായിരുന്നു അധ്യാപിക വീഡിയോ കോൾ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടത്. ശേഷം ഓരോ കുട്ടികളുമായി സംസാരിച്ചു. ടീച്ചറുമായുള്ള അവസാന സംസാരമാണതെന്ന് വിദ്യാർത്ഥികളും തിരിച്ചറിഞ്ഞില്ല.
ചുമയും ശ്വാസംമുട്ടുമുണ്ടെന്ന് പറഞ്ഞ് ടീച്ചർ പെട്ടെന്ന് ക്ലാസ് പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ശേഷം അതേ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. എല്ലാവരേയും കാണാൻ തോന്നുന്നു എന്ന് ടീച്ചർ പറയുന്നത് പതിവില്ലെന്ന് പറഞ്ഞാണ് കുട്ടികൾ വിതുമ്പുന്നത്.
advertisement
ക്ലാസിനിടയിൽ പതിവില്ലാതെ ടീച്ചർ ചുമയ്ക്കുന്നത് കേട്ട് എന്താണ് പറ്റിയതെന്ന് വിദ്യാർത്ഥികൾ ചോദിക്കുകയും ചെയ്തിരുന്നു. തണുപ്പടിച്ചതാണെന്നും കുഴപ്പമില്ലെന്നുമായിരുന്നു ടീച്ചറുടെ മറുപടി. ശേഷം ഹോം വർക്കും നൽകിയാണ് മാധവി ടീച്ചർ ക്ലാസ് അവസാനിപ്പിച്ചത്.
വീട്ടിൽ ഈ സമയത്ത് ടീച്ചർ തനിച്ചായിരുന്നു. സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. രതീഷ് വീട്ടിലെത്തിയപ്പോൾ മാധവി നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പരേതനായ ടി ബാബുവാണ് ഭർത്താവ്. രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്ണൻ, മാധവൻ എന്നിവരാണ് സഹോദരങ്ങൾ.
മറ്റൊരു സംഭവത്തിൽ, മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു. ആലപ്പുഴ ഇല്ലിക്കല്‍ പുരയിടം പൂപ്പറമ്പില്‍ ഹൗസ് ഓട്ടോഡ്രൈവര്‍ ഹസീമിന്റെ ഭാര്യ സെലീനയാണ് അപകടത്തില്‍ മരിച്ചത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുതിരപ്പന്തി ഷണ്‍മുഖവിലാസം അമ്പലത്തിനു സമീപം വൈകുന്നേരം 4.30ന് ബൈക്കില്‍ മകന്‍ അജ്മലിനോടൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍:അജ്മല്‍, ഇസാന