TRENDING:

സ്ത്രീ സുരക്ഷയ്ക്കായി 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സംവിധാനം; പ്രശ്‌നങ്ങള്‍ നേരിട്ട് അറിഞ്ഞ് മന്ത്രി വീണാ ജോര്‍ജ്

Last Updated:

സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, പോലീസിന്റെ സേവനം എന്നിവ 'കാതോര്‍ത്ത്' പോര്‍ട്ടല്‍ വഴിയാണ് നല്‍കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സേവനങ്ങളില്‍ പങ്കെടുത്ത് ആരോഗ്യ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, പോലീസിന്റെ സേവനം എന്നിവ 'കാതോര്‍ത്ത്' പോര്‍ട്ടല്‍ വഴിയാണ് നല്‍കുന്നത്. ഈ സേവനത്തിനായി വിളിച്ച കാസര്‍ഗോഡ് സ്വദേശിയുമായി മന്ത്രി വീണാ ജോര്‍ജ് നേരിട്ട് സംസാരിച്ചു.
Image Facebook
Image Facebook
advertisement

യുവതിയുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും നടപടി സ്വീകരിക്കാന്‍ വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. കൗണ്‍സിലിംഗും നിയമ സഹായവുമാണ് യുവതി ആവശ്യപ്പെട്ടത്. സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ കാതോര്‍ത്ത് ഓണ്‍ലൈന്‍ സേവനം തേടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

Also Read-എം സി ജോസഫൈന്റെ പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും

ഒരാള്‍ സേവനം ആവശ്യപ്പെട്ടു കഴിഞ്ഞാല്‍ എത്രയും വേഗം പോലീസ് സഹായം ലഭ്യമാക്കുന്നു. 48 മണിക്കൂറിനകം അവര്‍ക്ക് വേണ്ടി കൗണ്‍സിലിംഗ്, നിയമ സഹായത്തിന് വേണ്ടിയുള്ള അപ്പോയ്മെന്റ്, പോലീസിന് വേണ്ടിയുള്ള അപ്പോയ്മെന്റ് എന്നിവ എടുത്ത് നല്‍കുന്നു.

advertisement

രഹസ്യം കാത്തു സൂക്ഷിച്ച് സേവനം തേടാന്‍ കഴിയുന്ന ഈ ഓണ്‍ലൈന്‍ സേവനം അവശ്യ സമയത്ത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് സംവിധാനവും ബോധവത്ക്കരണവും ശക്തിപ്പെടുത്താനായി ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതാണ്.

Also Read-'കഴിഞ്ഞ നാലര വര്‍ഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകള്‍ക്ക് മേല്‍ കെട്ടിവെച്ച സര്‍ക്കാര്‍ തെറ്റ് തിരുത്തണം'; കെ സുധാകരന്‍

നിലവിലെ വകുപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് പരിചയപ്പെടുത്തുന്നതിനും അവര്‍ക്ക് ലഭ്യമാക്കുന്നതിനും ഉതകുന്ന അവബോധ പരിപാടികള്‍ സംഘടിപ്പിക്കും.

advertisement

Also Read-നവമാധ്യമങ്ങളിൽ അനുഭാവി ചമയുന്ന ക്വട്ടേഷൻ സംഘാംഗങ്ങളെ നിയന്ത്രിക്കാൻ സിപിഎം ഒരുങ്ങുന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലിംഗാവബോധം വര്‍ധിപ്പിക്കുന്നതിന് പൊതുജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. കാതോര്‍ത്ത് സേവനങ്ങള്‍ക്ക് (https://kathorthu.wcd.kerala.gov.in) പുറമെ 181 ഹെല്‍പ് ലൈന്‍ വഴിയും സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 83 ലീഗല്‍ സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍ വഴിയും 39 ഫാമിലി കൗണ്‍സിലിംഗ് സെന്ററുകള്‍ വഴിയും സേവനങ്ങള്‍ ലഭ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീ സുരക്ഷയ്ക്കായി 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സംവിധാനം; പ്രശ്‌നങ്ങള്‍ നേരിട്ട് അറിഞ്ഞ് മന്ത്രി വീണാ ജോര്‍ജ്
Open in App
Home
Video
Impact Shorts
Web Stories