• HOME
  • »
  • NEWS
  • »
  • kerala
  • »
  • എം സി ജോസഫൈന്റെ പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും

എം സി ജോസഫൈന്റെ പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും

എം സി ജോസഫൈന്റെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക

എം സി ജോസഫൈൻ

എം സി ജോസഫൈൻ

  • Share this:
    തിരുവനന്തപുരം: ഭര്‍തൃ പീഡന പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നടപടിയില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി. സിപിഎം സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. അതേസമയം ജോസഫൈന്റെ നടപടിക്കെതിരെ ഇടത് മുന്നണി പ്രവര്‍ത്തരടക്കം രംഗത്തെത്തിയിരുന്നു.

    എം സി ജോസഫൈന്റെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. ജോസഫൈന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കനാണ് തീരുമാനിച്ചിരിക്കുന്നത്. അണികളില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്.

    Also Read-വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് എതിരെ കേസെടുക്കണം; പരാതി നല്‍കി ബിന്ദു കൃഷ്ണ

    അതേസമയം ആരോഫണം നിഷേധിച്ച് ജോസഫൈന്‍ രംഗത്തെത്തിയിരുന്നു. ഭര്‍തൃ പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ക്ഷോഭിച്ച് സംസാരിച്ചിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

    'ഞങ്ങളും പച്ചയായ മനുഷ്യരാണ് ഓരോ ദിവസവും ഞങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാരണം അത്രമാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്' ജോസഫൈന്‍ പറഞ്ഞു.

    Also Read-'സ്ഥാനത്ത് നിന്ന് നീക്കണം'; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ കേരളം ഒന്നടങ്കം

    സ്ത്രീകള്‍ക്ക് പുരുഷന്‍മാരില്‍ നിന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ നേരിട്ട് വനിതാ കമ്മീഷനിലേക്ക് ഓടിയെത്താനാകില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പറയും. അങ്ങനെ ചെയ്താല്‍ കേസിന് കൂടുതല്‍ ബലം ലഭിക്കും ഇത് എല്ലാ പരാതിക്കാരോടും പറയുന്നതാണെന്നും ജോസഫൈന്‍ പറഞ്ഞു.

    ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി വാര്‍ത്താചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്. യുവതി സംസാരിച്ച് തുടങ്ങിയതുമുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പെരുമാറിയത്.2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു.

    Also Read-'ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം; അവരുടെ പരിഗണനയില്‍ വന്ന എല്ലാ കേസിലും പുനരന്വേഷണം വേണം'; കെ സുധാകരന്‍

    ഭര്‍ത്യപീഡനത്തിന് ഇരയായ ആളോടുള്ള വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശമായ പ്രതികരണത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നേരത്തെ 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടതില്‍ എം.സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
    Published by:Jayesh Krishnan
    First published: