ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടർ. വയസ്സ് 61. ഭര്‍ത്താവിന്റെ പേര് രവീന്ദ്രന്‍. വീട്ടുനമ്പരായി കാണിച്ചിട്ടുള്ളത് സുരേഷ് വിലാസം. ഈ വോട്ടര്‍ ഇതേ പേരിലും വിലാസത്തിലും ഉദുമ മണ്ഡലത്തില്‍ അഞ്ചുതവണ പേര് ചേര്‍ത്തിട്ടുണ്ട്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചും ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയുമാണ് കൃത്രിമം.
advertisement
കള്ളവോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ഡിജിറ്റൽ സംവിധാനത്തിൽ ഇത് വളരെ വേഗം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്ത്- 4506, കൊല്ലം-2534, തൃക്കരിപ്പൂർ - 1436, കൊയിലാണ്ടി - 4611, നാദാപുരം - 6171, കൂത്തുപറമ്പ് - 3523, അമ്പലപ്പുഴ - 4750 വോട്ടുകൾ ഇത്തരത്തിൽ കണ്ടെത്തി.
Also Read- അയ്യപ്പനെ അവഹേളിച്ച സ്വരാജ് പരാജയപ്പെടണം'; കെ ബാബുവിന് കെട്ടിവെയ്ക്കാനുള്ള പണം നൽകി ശബരിമല മേൽശാന്തി
ഇതിന് പിന്നിൽ സംഘടിത ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ടു
അഞ്ചു മണ്ഡലങ്ങളിലെ ക്രമക്കേടിന് അദ്ദേഹം തെളിവ് കൈമാറി. പട്ടികകൾ സൂക്ഷ്മമായി പരിശോധിച്ച് വ്യാജ വോട്ടുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതിപക്ഷ നേതാവിന് ഉറപ്പുനൽകി.
Also Read- 'ധർമടത്ത് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ, സംശയമില്ല': ജോയ് മാത്യു
ആർഎസ്എസ് നേതാവ്ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സിപിഎം- ബിജെപി കൂട്ടുകെട്ട് ശരിവെക്കുന്നു. ഞങ്ങൾ ഇത് ആരോപിച്ചപ്പോൾ ഞങ്ങളെ പരിഹസിച്ചു. ഇപ്പോൾ ബാലശങ്കർ ശരിവച്ചു. നല്ല രസികൻ വോട്ട് കച്ചവടമാണിത്. ഇത് കേരളത്തിലാകെ വ്യാപകമാണ്. എത്ര മണ്ഡലങ്ങളിൽ ഈ ഡീൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വെളിപ്പെടുത്തണം. അപകടകരമായ കളിയാണിത്. ഇത് സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read- കൈത്തോട്ടിലേക്ക് ചെന്ന് പുഴ ലയിക്കുന്നു! PJ ജോസഫ് ഇനി ബ്രാക്കറ്റില്ലാ പാർട്ടിയുടെ അമരത്ത്