ഇവരെ ഇനിയും പിടികൂടാനാവാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കേസിലെ മൂന്നാം പ്രതിയായ വിൽസനെ ജൂൺ 5 ന് വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ മുഖ്യ പ്രതികൾക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തിയിട്ടും പിടികൂടാനായില്ല. അബ്ദുൽ കരീമിന്റെ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയാണ് വിൽസൺ.
TRENDING:നിതിൻ ചന്ദ്രന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്തി; രക്തം ദാനം ചെയ്ത് സുഹൃത്തുക്കൾ[NEWS]കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് അമ്മ [PHOTOS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]
advertisement
ഇതിനിടെ ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിയ്ക്കുന്നതായും കിട്ടിയില്ലെങ്കിൽ കോടതിയിൽ കീഴടങ്ങുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കീഴടങ്ങാൻ സാധ്യതയുള്ള മണ്ണാർക്കാട്, പട്ടാമ്പി കോടതികളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇതുവരെയായിട്ടും പ്രതികൾ കീഴടങ്ങാനും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
