കൊല്ലം: ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം ജില്ലയിൽ പ്രാക്കുളത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ തന്നെ ഷോളിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. മാതാപിതാക്കൾക്കൊപ്പം പാടത്തിനു സമീപത്തെ ചെറിയ വീട്ടിലായിരുന്നു താമസം. മരണം സംഭവിക്കുന്നത് തൊട്ടു മുൻപ് വരെ കുട്ടി വീടിനു മുന്നിൽ നിന്ന് കളിക്കുന്നത് കണ്ടിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പ്രദേശത്തെ കഞ്ചാവ് മാഫിയയെ സംശയിക്കുന്നതായി കുട്ടിയുടെ മുത്തച്ഛനും പറയുന്നു. കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട ചിലർ കുട്ടിയുടെ വീട്ടിൽ വന്നു പോയിരുന്നു.
കഴിഞ്ഞ ദിവസവും കുട്ടിയുടെ അച്ഛൻ സംഘത്തിലെ ഒരാളോടൊപ്പം പുറത്തേക്ക് പോയതായി മുത്തച്ഛൻ പറഞ്ഞു. കൊലപാതകമെന്ന സംശയത്തിലേക്കാണ് കുടുംബാംഗങ്ങൾ വിരൽ ചൂണ്ടുന്നത്. അതേസമയം, വിശദ പരിശോധനയ്ക്കു ശേഷമേ പ്രാഥമിക നിഗമനത്തിലേക്ക് എത്താൻ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.