കോഴിക്കോട്: ദുബായിൽ മരിച്ച പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രന്റെ സ്മരണയ്ക്കായി രക്തം ദാനം ചെയ്ത് കൂട്ടുകാർ. 'നിതിന്റെ സ്വപ്നങ്ങൾക്ക് ഞങ്ങൾ നിറംചാർത്തുന്നു' എന്ന സന്ദേശവുമായാണ് പേരാമ്പ്രയിലെ നിതിന്റെ സുഹൃത്തുക്കൾ പുറപ്പെട്ടത്.
രണ്ട് ബസുകളിൽ കോഴിക്കോടെത്തിയ നിതിന്റെ കൂട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലും കോട്ടപ്പറമ്പ് ആശുപത്രിയിലും രക്തം ദാനം ചെയ്തു. പേരാമ്പ്ര മുയിപ്പോത്തെ നിതിന്റെ ഓർമ്മകളുറങ്ങുന്ന വീട്ടിൽ നിന്ന് അച്ഛൻ രാമചന്ദ്രൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
നിപാ കാലത്ത് രക്തം ദാനം ചെയ്യാൻ ആളുകൾ മടിച്ചപ്പോൾ തുടങ്ങിയ സംഘടനയാണ് എമർജൻസി ബ്ളഡ് ഡൊണേർസ് ടീം. ഈ സംഘത്തിന്റെ സ്ഥാപകരിൽ ഒരാളായായിരുന്നു നിതിൻ ചന്ദ്രൻ. കോവിഡ് കാലത്തും രക്തവാഹിനി എന്നപേരിൽ സജീവമായിരുന്നു ഇവർ.
മരണത്തിന്റെ തലേനാൾ വരെ നിതിൻ വിദേശത്ത് നിന്ന് രക്ത വാഹിനിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നിതിന്റെ മുൻകൈയിൽ ഇങ്ങനെ നാല് ബസുകൾ കോഴിക്കോട്ടെത്തിയിരുന്നു. നിതിന്റെ ഓർമകളാണ് മുന്നോട്ടുള്ള യാത്രയിൽ ഊർജമെന്ന് രക്തവാഹിനി കോർഡിനേറ്റർ അഭിനന്ദ് പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.