എന്നാൽ എന്തിന് ഈ പേരിൽ ടെലിഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് സരിത്ത് വിശദീകരിക്കുന്നില്ല. ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു കഴിഞ്ഞ ഉടനെ തനിക്ക് തലവേദന ഉണ്ടെന്നും തുടർ ചോദ്യങ്ങൾ അടുത്ത ദിവസം ആകാമെന്നും പറഞ്ഞ് ഒഴിയുകയാണുണ്ടായത്.
advertisement
അതേ സമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ തൻ്റെ ചാർട്ടേർഡ് അക്കൗണ്ടുമായി നടത്തിയ വാട്സ് ആപ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. 28.11.2018 ശിവശങ്കരൻ തുക 35 എന്നൊരു സന്ദേശം വേണുഗോപാലിന് അയയ്ക്കുന്നു. ഇത് പ്രത്യേകമായി ഇടണോ? എന്ന് ചോദിക്കുന്നുമുണ്ട്. 30 ൻ്റെ എഫ്.ഡി. ആകാം എന്ന് വേണുഗോപാൽ മറുപടി നൽകുന്നുണ്ട്. ഞാൻ താങ്കളുടെ സ്ഥലത്ത് 3.30- 3.40 ന് എത്താം എന്ന് ശിവശങ്കറിൻ്റെ മറുപടിയും. നവംബർ 30, 2019 ഫെബ്രുവരി 8 തീയതികളിലും പണമിടപാട് സംബന്ധിച്ച് ശിവശങ്കർ വേണുഗോപാലിന് സംശയാസ്പദമായ വാട്സ് ആപ് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
എന്നാൽ ശിവശങ്കറിൻ്റെ ഫോണിൽ നിന്ന് പ്രിൻ്റ് ഔട്ട് ആയി എടുത്ത ഈ വാട്സ് ആപ് സന്ദേശങ്ങൾ കാണിച്ചു കൊണ്ട് ഇ.ഡി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ, രണ്ടു വർഷം മുൻപ് അയച്ച സന്ദേശത്തെക്കുറിച്ച് ഓർമ്മയില്ലെന്നായിരുന്നു മറുപടി. മാത്രമല്ല തൻ്റെ ഫോണിൽ നിന്ന് എടുത്തതാണോ , താൻ അയച്ചതാണോ ഈ സന്ദേശമെന്ന് അറിയില്ലെന്നും ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്.