സംസ്ഥാനത്ത് കോവിഡ് ചികിത്സക്കായി 7.63 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ ആവശ്യമെന്നിരിക്കെ 177 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ വിവിധ സംവിധാനങ്ങള്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ്-19 രോഗബാധിതരില്‍ വെന്റിലേറ്റര്‍ ചികിത്സയിലുള്ളവര്‍, വാര്‍ഡുകളിലും മറ്റ് അനുബന്ധ മേഖലകളിലും ഓക്‌സിജന്റെ സഹായത്തോടെ ചികിത്സയിലിരിക്കുന്നവര്‍, ആശുപത്രികളില്‍ നിലവില്‍ ലഭ്യമായ ഓക്‌സിജന്റെ അളവ് എന്നിവയാണ് പ്രതിദിന ഓക്‌സിജന്‍ ഓഡിറ്റില്‍ വിശകലനം ചെയ്യുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ വരെയും, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിന്യസിക്കുന്നതിനോടോപ്പം ആംബുലന്‍സുകളിലും പ്രത്യേകമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിക്കും.
advertisement
You may also like:എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറൽ [NEWS]IPL 2020| ഫിറ്റ് ബോഡി , പുതിയ ഹെയർ സ്റ്റൈൽ, താടി; എംഎസ് ധോണിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ [NEWS] IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ആദ്യ കളി ചിത്രങ്ങളിലൂടെ [NEWS]
കോവിഡ് ചികിത്സക്ക് ശേഷം ഗാര്‍ഹിക ചികിത്സയിലോ ഇതര ചികിത്സാ മേഖലയിലോ കഴിയുന്നവര്‍ക്ക് രക്തത്തിലെ ഓക്‌സിജന്‍ അളവ് പരിശോധിച്ച് ഉറപ്പാക്കാന്‍ 21,000 ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്‌സീമീറ്ററുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ കോവിഡ് ആശുപത്രികളില്‍ 600 ഡെസ്‌ക്‌ടോപ്പ് പള്‍സ് ഓക്‌സീമീറ്റര്‍, വിവിധ തരത്തിലുള്ള 2004 വെന്റിലേറ്ററുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ആരോഗ്യ സംവിധാനം സുസജ്ജമാണെന്നും മന്ത്രി ശൈലജ ടീച്ചർ വ്യക്തമാക്കി.