നസ്രിയ നസിം പാട്ട് പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. 'നട്പേ തുണൈ' എന്ന തമിഴ് ചിത്രത്തിലെ കേരള സോംഗ് എന്ന നിലയിൽ ശ്രദ്ദേയമായ 'എങ്ക സ്റ്റേറ്റ് കേരളമാണോ, എങ്ക സി.എം. വിജയനാണോ?' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആദ്യത്തെ ഏതാനും വരികളാണ് നസ്രിയ ആലപിക്കുന്നത്.
സ്പോർട്സിനും പ്രകൃതി സംരക്ഷണത്തിനും ഊന്നൽ നൽകിയ ചിത്രമായിരുന്നു 'നട്പേ തുണൈ'. ഹിപ്പ് ഹോപ്പ് തമിഴയിലൂടെ ശ്രദ്ധേയനായ ആദി നായക വേഷം ചെയ്ത സിനിമയാണിത്. ഈ സിനിമയിലെ പ്രശസ്ത ഗാനത്തിന് അൽപ്പം ട്വിസ്റ്റ് നൽകിയാണ് നസ്രിയ പാടുന്നത്. (വീഡിയോ ചുവടെ)
സലാല മൊബൈൽസ്, വരത്തൻ സിനിമകളിൽ നസ്രിയ ഗായികയായിട്ടുണ്ട്. നിലവിൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന ചിത്രം 'മണിയറയിലെ അശോകനാണ്' നസ്രിയ ഏറ്റവും അടുത്ത് വേഷമിട്ട ചിത്രം. ഇതിൽ ക്ലൈമാക്സ് അടുക്കുമ്പോഴുള്ള അതിഥി വേഷമാണ് നസ്‌റിയയ്‌ക്ക്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.