Covid 19 | അടൂർ എംഎൽഎയും കുടുംബവും ഉൾപ്പെടെ സംസ്ഥാനത്ത് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രോഗ വ്യാപന നിരക്കിൽ ഇന്നും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നിൽ . ഇന്ന് മാത്രം തലസ്ഥാനത്ത് 824 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേര്‍. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേര്‍ രോഗമുക്തരായി. 24 മണിക്കൂറില്‍ 47452 സാമ്പിളുകള്‍ പരിശോധിച്ചു. 37488 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നു മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടെ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കൂടാതെ എംഎല്‍എയുടെ പിഎക്കും ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ വ്യാപന നിരക്കിൽ ഇന്നും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നിൽ . ഇന്ന് മാത്രം തലസ്ഥാനത്ത് 824 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2016 പേർ നിരീക്ഷണത്തിൽ ആയിട്ടുണ്ട്. കൊല്ലത്തെ കോവിഡ് രോഗി കൊവിഡിനെ അതിജീവിച്ചത് വലിയ കാര്യമാണ്. ശാസ്താംകോട്ട സ്വദേശി ടൈറ്റസ് ആണ് ജീവിതത്തിലേക്ക് വെന്‍റിലേറ്ററിൽ നിന്ന് തിരിച്ചെത്തിയത്. ജുലൈ ആറിനാണ് കൊവിഡ് പോസ്റ്റീവായത്. ജീവൻ രക്ഷാമരുന്നുകൾ ഉയര്‍ന്ന ഡോസിൽ നൽകേണ്ടി വന്നു.
advertisement
മുപ്പത് തവണ ഡയാലിസിസ് നടത്തി. രണ്ട് തവണ പ്ലാസ്മ. 12 ന് കൊവിഡ് നെഗറ്റീവായി. എന്നാൽ ഓഗസ്റ്റ് 16 വരെ വെന്‍റിലേറ്ററിലായിരുന്നു. ഫിസിയോ തെറാപ്പിയിലൂടെയാണ് സംസാരശേഷി വീണ്ടെടുത്തത്. ആരോഗ്യ പ്രവര്‍ത്തകരുടെ 70 ദിവസത്തിലധികം നീണ്ട പ്രയത്നത്തിന്‍റെ ഫലമായാണ് അദ്ദേഹത്തിന് നീണ്ട കാലത്തിന് ശേഷം ആശുപത്രി വിടാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Location :
First Published :
September 19, 2020 6:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | അടൂർ എംഎൽഎയും കുടുംബവും ഉൾപ്പെടെ സംസ്ഥാനത്ത് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു