Also Read- 'സ്വന്തം ഭാര്യയെയാണ് കൊണ്ടുപോയത്' ; വിദേശയാത്രയിൽ പ്രതികരണവുമായി വി ശിവന്‍കുട്ടി
ആസിയാൻ കരാർ കേന്ദ്ര സർക്കാർ ഒപ്പുവെച്ചതിനെതിരെ 2009ൽ സിപിഎം മനുഷ്യച്ചങ്ങല തീർത്തതിനെത്തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് പുറമെ മറ്റ് പ്രതികളായ മന്ത്രി വി ശിവൻകുട്ടി, മുൻ എൽ ഡി എഫ് കൺവീനർ വൈക്കം വിശ്വൻ, മുൻമന്ത്രി പി കെ ശ്രീമതി, ആനത്തലവട്ടം ആനന്ദൻ, പ്രഭാത് പട്‌നായിക്, എം വിജയകുമാർ, വി സുരേന്ദ്രൻ പിള്ള, കടകംപള്ളി സുരേന്ദ്രൻ, സി ജയൻബാബു എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.
advertisement
Also Read- 'ഞാൻ അതിജീവിക്കും; നിങ്ങൾ അനുഭവിക്കും'; ബലാത്സംഗക്കേസിലെ സാക്ഷിക്ക് എൽദോസ് കുന്നപ്പിള്ളിലിന്റെ ഭീഷണി
2009 ഒക്ടോബർ രണ്ടിനാണ് സി പി എം കാസർകോടുമുതൽ തിരുവനന്തപുരംവരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചത്. രാജ്ഭവന് മുന്നിൽ പൊതുയോഗവും സംഘടിപ്പിച്ചു. പൊതുവഴി തടസ്സപ്പെടുത്തിയ സമരത്തിനെതിരെ നെയ്യാറ്റിൻകര പി നാഗരാജ് നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി കേസെടുത്തത്. നിയമവിരുദ്ധ സംഘം ചേരൽ, കലാപം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഒത്തുചേരാനുള്ള അവകാശം മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതാണെന്ന ഹരജിക്കാരുടെ വാദം ശരിവെച്ച കോടതി, സമരത്തിൽ അക്രമമോ ബലപ്രയോഗമോ ഉണ്ടായതായി പരാതിയുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
