'ഞാൻ അതിജീവിക്കും; നിങ്ങൾ അനുഭവിക്കും'; ബലാത്സംഗക്കേസിലെ സാക്ഷിക്ക് എൽദോസ് കുന്നപ്പിള്ളിലിന്റെ ഭീഷണി
- Published by:Rajesh V
- news18-malayalam
Last Updated:
ഒളിവിലിരുന്നുകൊണ്ടാണ് പരാതിക്കാരിയുടെ സുഹൃത്തായ സാക്ഷിക്ക് എംഎല്‍എ ഭീഷണി സന്ദേശമയച്ചത്
തിരുവനന്തപുരം: ബലാത്സംഗക്കേസിലെ സാക്ഷിയ്ക്ക് പ്രതി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ഭീഷണി സന്ദേശം. ഞാൻ കേസിൽ അതിജീവിക്കും. നിങ്ങൾ അനുവഭവിക്കുമെന്നുമാണ് വാട്സാപ്പ് സന്ദേശം. യുവതിയുടെ പരാതിയിൽ പൊലീസ് ബലാത്സംഗ കേസെടുത്തിരുന്നു. ഒളിവിലിരുന്നുകൊണ്ടാണ് പരാതിക്കാരിയുടെ സുഹൃത്തായ സാക്ഷിക്ക് എംഎല്‍എ ഭീഷണി സന്ദേശമയച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10നാണ് സന്ദേശം ലഭിച്ചത്. പരാതിക്കാരിയുടെ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. സാക്ഷിയെ ഭീഷണിപ്പെടുത്തിയത് മുന്‍കൂര്‍ ജാമ്യത്തിന് തിരിച്ചടിയാകും.
അതേസമയം, കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി കോവളം എസ് എച്ച് ഒക്ക് എതിരേ പരാതി നല്‍കി. ജില്ലാ ക്രൈംബ്രാഞ്ചിനാണ് പരാതി നൽകിയത്. എസ് എച്ച് ഒ പ്രൈജു കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. എസ്എച്ച്ഒക്കെതിരെ വിജിലന്‍സിനും പരാതി നല്‍കുമെന്ന് പരാതിക്കാരി അറിയിച്ചു.
Location :
First Published :
October 14, 2022 1:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഞാൻ അതിജീവിക്കും; നിങ്ങൾ അനുഭവിക്കും'; ബലാത്സംഗക്കേസിലെ സാക്ഷിക്ക് എൽദോസ് കുന്നപ്പിള്ളിലിന്റെ ഭീഷണി