TRENDING:

Kerala MVD | കുട്ടികളോടുള്ള മോശമായി പെരുമാറുന്ന ബസുകാർക്കെതിരെ WhatsApp പരാതി അറിയിക്കാം

Last Updated:

ബസിൽ കേറാൻ അനുവദിക്കാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്ത് നിർത്തുക, യാത്രാ ഇളവുകൾ അനുവദിക്കാതിരിക്കുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക.. വിദ്യാർത്ഥികൾക്കെതിരെയുള്ള വിവേചനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദ്യാർത്ഥികളോട് (Students) അപമര്യാദയായി പെരുമാറുന്ന ബസുകാർക്കെതിരെ (Private Bus) പരാതി അറിയിക്കാനുള്ള സംവിധാനമൊരുക്കി മോട്ടോർ വാഹന വകുപ്പ് (MVD Kerala). ബസിൽ കേറാൻ അനുവദിക്കാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്ത് നിർത്തുക, യാത്രാ ഇളവുകൾ (Student Concession) അനുവദിക്കാതിരിക്കുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക എന്നിങ്ങനെയുള്ള പരാതികൾ ബസുകാർക്കെതിരെ വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. വിദ്യാർത്ഥികൾക്ക് വാട്സാപ്പ് (Whatsapp) നമ്പർ വഴി പരാതികൾ അറിയിക്കാം.സംസ്ഥാനത്തെ 14 ജില്ലകളിലെ വിദ്യാർത്ഥികൾക്ക് അവരവരുടെ ജില്ലകളിൽ തന്നെ പരാതി അറിയിക്കാം.
advertisement

വിദ്യാർത്ഥികൾക്കെതിരെ വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് തങ്ങളുടെ ഫേസ്‌ബുക്ക് പേജിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കുറിച്ചിരിക്കുന്നത്.

Also read- KSRTC | എതിർപ്പുകൾ അവഗണിച്ച് കെ-സ്വിഫ്റ്റ് യാഥാർഥ്യമാകുന്നു; ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും

advertisement

മോട്ടോർ വാഹന വകുപ്പ് ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം:

രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥി കൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്.

എന്നാൽ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് വളരെ മോശം അനുഭവങ്ങൾ ആണ് ലഭിക്കുന്നത്.

advertisement

ബസ്സിൽ കയറ്റാതിരിക്കുക..

ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക..

ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക..

ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക.. തുടങ്ങിയവ വിദ്യാർഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണ്. ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബഹു. സംസ്ഥാന ബാലാവകാശ കമ്മീഷനും നിർദേശിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടർച്ചയായി പരിശോധനകൾ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസ്സുകളിലുണ്ടായാൽ താഴെപ്പറയുന്ന നമ്പറുകളിലേക്ക് പരാതി അറിയിക്കാവുന്നതാണ് -

advertisement

1. തിരുവനന്തപുരം -9188961001

2. കൊല്ലം - 9188961002

3. പത്തനംതിട്ട- 9188961003

4. ആലപ്പുഴ - 9188961004

5. കോട്ടയം- 9188961005

6. ഇടുക്കി- 9188961006

7. എറണാകുളം- 9188961007

8. തൃശ്ശൂർ - 9188961008

9. പാലക്കാട്- 9188961009

10. മലപ്പുറം - 9188961010

11. കോഴിക്കോട് - 9188961011

12. വയനാട്- 9188961012

13. കണ്ണൂർ - 9188961013

14. കാസർഗോഡ് - 9188961014

Also read- Arrest | സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

advertisement

CPM | തലമുറമാറ്റവുമായി സി.പി.എം. സംസ്ഥാന സമിതി സാധ്യതാപ്പട്ടിക; റഹീമും വി.പി സാനുവും ജെയ്ക് സി തോമസും പട്ടികയില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊച്ചി: സി.പി.എമ്മില്‍ തലമുറമാറ്റത്തിന്‍റെ സൂചനകള്‍ പ്രകടമാക്കി സംസ്ഥാന സമിതിയില്‍ ഇത്തവണ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, കര്‍ഷക സംഘടനാ എന്നിവയുടെ നേതാക്കള്‍ ഇത്തവണ സംസ്ഥാന സമിതിയിലുണ്ടാകും. കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചേക്കും. സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരും. സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇന്ന് പുതിയ സംസ്ഥാന സമിതിയെയും പുതിയ സെക്രട്ടറിയേയും സെക്രട്ടേറിയറ്റിനെയും ഔദ്യോഗികമായി തിരഞ്ഞെടുക്കും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala MVD | കുട്ടികളോടുള്ള മോശമായി പെരുമാറുന്ന ബസുകാർക്കെതിരെ WhatsApp പരാതി അറിയിക്കാം
Open in App
Home
Video
Impact Shorts
Web Stories