ഇന്റർഫേസ് /വാർത്ത /Kerala / KSRTC | എതിർപ്പുകൾ അവഗണിച്ച് കെ-സ്വിഫ്റ്റ് യാഥാർഥ്യമാകുന്നു; ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും

KSRTC | എതിർപ്പുകൾ അവഗണിച്ച് കെ-സ്വിഫ്റ്റ് യാഥാർഥ്യമാകുന്നു; ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട  ബസുകൾ കെഎസ്ആർടിസിക്കായി വാങ്ങുന്നത്

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട  ബസുകൾ കെഎസ്ആർടിസിക്കായി വാങ്ങുന്നത്

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട  ബസുകൾ കെഎസ്ആർടിസിക്കായി വാങ്ങുന്നത്

  • Share this:

തിരുവനന്തപുരം: ദീർഘദൂര സർവ്വീസ് നടത്തിപ്പിനായി KSRTC രൂപീകരിച്ച  K-SWIFT കമ്പനിക്കുള്ള ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോൾവോയുടെ സ്ലീപ്പർ ബസാണിത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച സ്ലീപ്പർ ബസുകളിലൊന്നാണ് തിരുവനന്തപുരത്തെത്തുന്നത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച ഇന്ത്യയിലെ തന്നെ  ആദ്യ  8 സ്ലീപ്പർ ബസുകളാണ് പിന്നാലെ  കെഎസ്ആർടിസിക്ക് കൈമാറുന്നത്. വോൾവോ ബി 11ആർ ഷാസി ഉപയോ​ഗിച്ച്  നിർമ്മിച്ച ബസുകളാണ് ഇത് .

കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ ല​ക്ഷ്വറി ശ്രേണിയിൽപ്പെട്ട 20 സെമി സ്ലീപ്പർ ,  72  എയർ സസ്പെൻഷൻ നോൺ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്ആർടിസിക്ക് ലഭിക്കും. കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് KSRTC ക്ക് വേണ്ടി ദീർഘ ദൂര സർവ്വീസുകൾ ആരംഭിക്കും.ഏഴ് വർഷം കഴിഞ്ഞ കെഎസ്ആർടിസിയുടെ 704 ബസുകൾക്ക് ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ്  പുതിയ ബസുകൾ സർക്കാരിൻ്റെ  സാമ്പത്തിക സഹായത്തോടെ എത്തുന്നത്. ഇത് ഓപ്പറേറ്റ് ചെയ്യുന്നത് കെഎസ്ആര്‍ടിസി.കെ-സ്വിഫ്റ്റ് ആണ്

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട  ബസുകൾ കെഎസ്ആർടിസിക്കായി വാങ്ങുന്നത്. കെഎസ്‌ആർടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട്  സർക്കാർ  അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോ​ഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള 100  പുതു പുത്തൻ ബസുകൾ പുറത്തിറക്കുന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഇതോടെ ദീർഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകും. ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകൾ കൂടി ടെന്റർ നിരക്കിൽ തന്നെ അധികമായി വാങ്ങുവാനുള്ള  ഉത്തരവും സർക്കാർ നൽകിയിട്ടുണ്ട്. ഇതോടെ 116 ബസുകളാണ് ഉടൻ കെഎസ്ആർടിസി- സ്വിഫ്റ്റില്‍ എത്തുന്നത്.

അതേസമയം സ്വിഫ്റ്റിനു എതിരായ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 23 ലേക്ക് മാറ്റി. കൂടാതെ കെഎസ്ആർടിസി- സ്വിഫ്റ്റിലെ ഡ്രൈവര്‍ കം കണ്ടക്ടർ തസ്തികയിലേക്കുള്ള നിയമന നടപടിയുടെ ഭാ​ഗമായുള്ള റാങ്ക് ലിസ്റ്റ് ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാനേജ്മെൻ്റ് സ്ഥാപനങ്ങളിൽ പരിശീലനവും നൽകുകയും ചെയ്യുമെന്നും  മാനേജ്മെന്റ് അറിയിച്ചു.

Rain Alert | സംസ്ഥാനത്ത് മൂന്നു ദിവസം മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമായതോടെ സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ഇന്നു രാവിലെയോടെ തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് 470 കി.മി അകലെ തെക്ക്-തെക്കു കിഴക്കായും തമിഴ്‌നാട് നാഗപ്പട്ടണത്തിനു 760 കി.മി അകലെ തെക്ക്-തെക്കു കിഴക്കായും ചെന്നൈയ്ക്ക് 950 കി.മി അകലെ തെക്ക്-തെക്കു കിഴക്കായുമാണ് ഇപ്പോൾ ന്യൂനമർദ്ദമുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

First published:

Tags: Ksrtc