ഞായറാഴ്ച ഉച്ചയ്ക്കുശേഷം തുറന്ന ആറ് ഷട്ടറുകളാണ് ഇന്ന് അടച്ചത്. പമ്പാ ഡാമിന്‍റെ ഷട്ടറുകൾ അടച്ചത് പത്തനംതിട്ട, ആലപ്പുഴ ജില്ലക്കാരെ സംബന്ധിച്ച് ആശ്വാസകരമായി.
ആറ് ഷട്ടറുകൾ 60 സെന്‍റിമീറ്റർ ഉയർത്തിയതോടെ സെക്കൻഡിൽ 82 ക്യുബിക് മീറ്റർ അധികജലം പുറത്തേക്ക് വിട്ടിരുന്നു. ഇതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലായി.
You may also like:Unique Village|ഉപ്പ് ഒഴികെ മറ്റെല്ലാം സ്വന്തം മണ്ണിൽ തന്നെ ഉത്പാദിപ്പിക്കുന്നു; കാടിനെ അറിഞ്ഞ് കാടിന്റെ മക്കളുടെ ഗ്രാമം [NEWS]കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാശ്രമം: രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു [NEWS] കറക്കാന്‍ തൊഴുത്തിലെത്തിയപ്പോൾ പശുവിനു പകരമൊരു കടുവ; കിട്ടിയ ചൂലെടുത്ത് ഓടിച്ച് അപ്പച്ചൻ [NEWS]
advertisement
എന്നാൽ ഇന്നലെ രാത്രിയോടെ പ്രദേശത്തു മഴയ്ക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതോടെ ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമായി. ഇതോടെയാണ് ഇന്ന് ഡാമിന്‍റെ ആറു ഷട്ടറുകളും അടച്ചത്.