കറക്കാന്‍ തൊഴുത്തിലെത്തിയപ്പോൾ പശുവിനു പകരമൊരു കടുവ; കിട്ടിയ ചൂലെടുത്ത് ഓടിച്ച് അപ്പച്ചൻ

Last Updated:

മാനന്തവാടി കോണവയൽ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവയുടെ ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്

വയനാട്: മാനന്തവാടി കാട്ടിക്കുളം കരിമ്പനക്കൽ അപ്പച്ചൻ കടുവയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. രണ്ട് ദിവസം മുമ്പ് പുലർച്ചെ പശുവിനെ കറക്കാനായി തൊഴുത്തിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി കടുവ ചാടി വീഴുന്നത്. വന്ന വരവിൽ തന്നെ ഒരു കറവപ്പശുവിനെയും കടിച്ചു കീറി കൊന്നിട്ടാണ് കടുവ അപ്പച്ചന് നേരെ തിരിഞ്ഞത്. അപ്പോഴുണ്ടായ പരിഭ്രമത്തിൽ കയ്യിൽ കിട്ടിയ ചൂലു കൊണ്ട് അപ്പച്ചൻ കടുവയെ നേരിട്ടു.
You may also like:Karipur Air India Express Crash | കോളജ് കാലത്തെ പ്രണയം; വിവാഹ സ്വപ്നങ്ങളുമായി റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക് [NEWS]EIA 2020 | ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം [NEWS] Karipur Crash | 'കൊണ്ടോട്ടിയിലെ നാട്ടുകാരേ, നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല'; ജീവനക്കാരിയുടെ കുറിപ്പ് [NEWS]
ബഹളം കേട്ട ഭാര്യ വത്സയും ഓടിയെത്തി. ചൂലിനടിയും ബഹളവും ഒക്കെ ആയതോടെ തൊഴുത്തിന്‍റെ ഒരു ഭാഗം തകർത്ത് കടുവ ഓടി മറഞ്ഞു. ഭാഗ്യം കൊണ്ടുമാത്രമാണ് ദമ്പതികൾ കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്. മാനന്തവാടി കോണവയൽ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവയുടെ ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ പേടിച്ച് പകൽ സമയങ്ങളിൽ പോലും ഭയത്തോടെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. സ്ഥലത്ത് പട്രോളിംഗ് നടത്തുന്ന വനംവകുപ്പ് ജീവനക്കാരും കടുവയെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ കുടുക്കാനായിട്ടില്ല.
advertisement
രണ്ട് മാസം മുൻപ് ബാവലി കട്ടക്കയം മേഖലയിലും കടുവയുടെ ആക്രമണം ഉണ്ടായിരുന്നു.. അന്നു ഇതുപോലെ പശുവിനെ കടിച്ചു കൊന്നാണ് കടുവ രക്ഷപ്പെട്ടത്. കടുവകൾ അപകടഭീഷണിയായ സാഹചര്യത്തിൽ ഇവയെ കെണിവച്ച് പിടികൂടി ഉൾവനത്തിലേക്ക് വിടണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. കര്‍ശന നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്നാണ് വന്യമൃഗശല്യ പ്രതിരോധ കർമസമിതി അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കറക്കാന്‍ തൊഴുത്തിലെത്തിയപ്പോൾ പശുവിനു പകരമൊരു കടുവ; കിട്ടിയ ചൂലെടുത്ത് ഓടിച്ച് അപ്പച്ചൻ
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement