കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാശ്രമം: രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
മഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയും പൊലീസുമെത്തിയാണ് രണ്ടുമാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തത്
മലപ്പുറം: രണ്ടുമാസം പ്രായമായ കുഞ്ഞുമൊത്ത് മാതാവിന്‍റെ ആത്മഹത്യാശ്രം. പാണ്ടിക്കാട് എറിയാട്ട് തൊടീരി ശിവന്‍റെ മകൾ ആതിര (26) ആണ് തറവാട്ടു വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും ചേർന്ന് ആതിരയെ രക്ഷപെടുത്തി. എന്നാൽ ഒപ്പമുണ്ടായിരുന്നു കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു.
You may also like:Karipur Air India Express Crash | കോളജ് കാലത്തെ പ്രണയം; വിവാഹ സ്വപ്നങ്ങളുമായി റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക് [NEWS]EIA 2020 | ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം [NEWS] Karipur Crash | 'കൊണ്ടോട്ടിയിലെ നാട്ടുകാരേ, നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല'; ജീവനക്കാരിയുടെ കുറിപ്പ് [NEWS]
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു സംഭവം.കരുവാക്കുണ്ട് സ്വദേശി രാജേഷിന്‍റെ ഭാര്യയാണ് ആതിര. ബഹളം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും കിണറ്റിൽ വെള്ളം ധാരാളം ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാവുകയായിരുന്നു. പിന്നീട് മഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയും പൊലീസുമെത്തിയാണ് രണ്ടുമാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തത്.
advertisement
മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാവിലെയോടെ ബന്ധുക്കൾക്ക് വിട്ടു നൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 10, 2020 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാശ്രമം: രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു