TRENDING:

Kerala SSLC Result 2021| എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

Last Updated:

4,22,226 വിദ്യാര്‍ഥികളാണ് ഈ വർഷം എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക്. ഉച്ചയ്ക്കുശേഷം രണ്ടിന് തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കും. THSLC, AHSLC പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടക്കും.
sslc result
sslc result
advertisement

4,22,226 വിദ്യാര്‍ഥികളാണ് ഈ വർഷം എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധികളെ മറികടന്ന് കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ പരീക്ഷകളുടെ ഫലപ്രഖ്യാപനം ആണ് ഇന്ന് നടക്കുക. ഏപ്രില്‍ എട്ടു മുതല്‍ 28 വരെയാണ് പരീക്ഷ നടത്തിയത്. വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തുന്നതിന് തൊട്ടു പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് വെബ്‌സൈറ്റുകളില്‍ നിന്നു ഫലം അറിയാന്‍ കഴിയും.

ഇതിനായി വിവിധ വെബ്‌സൈറ്റുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റുകള്‍ക്ക് പുറമേ സഫലം 2021 എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും ഫലം അറിയാം. ഇത്തവണ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാത്തത് സംബന്ധിച്ച് വിവാദം തുടരുന്നതിനിടെയാണ് ഫലപ്രഖ്യാപനം.

advertisement

You may also like:ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്തത്‌ അപലപനീയം: സിറോമലബാർ സഭ

കലാ-കായിക മേളകള്‍ നടക്കാത്തതും പരീക്ഷകള്‍ ഉദാരമായി നടത്തിയതും ചൂണ്ടിക്കാട്ടിയാണ് ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. എന്‍എസ്എസിന്റെയും എന്‍സിസിയുടെയും ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എങ്കിലും ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

advertisement

ഫലം അറിയാന്‍ കഴിയുന്ന വെബ്‌സൈറ്റുകള്‍

1. http://keralapareekshabhavan.in

2. https://sslcexam.kerala.gov.in

3. www.results.kite.kerala.gov.in

4. http://results.kerala.nic.in

5. www.prd.kerala.gov.in

6. www.sietkerala.gov.in

ജൂണ്‍ ഏഴിനായിരുന്നു മൂല്യനിർണയം ആരംഭിച്ചത്. 70 ക്യാമ്പുകളിലായി 12,000 അധ്യാപകരാണ് പങ്കെടുത്തത്.

എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in

ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in

advertisement

ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in

ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala.gov.in

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലും ലഭ്യമാകുന്നതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala SSLC Result 2021| എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്
Open in App
Home
Video
Impact Shorts
Web Stories