ലോകായുക്ത ഭേദഗതി സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയം അവതരിപ്പിക്കുകയായിരുന്നു കെ.കെ. ശൈലജ. നേരത്തെ തനിക്കെതിരെ പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയാൻ ജലീൽ ശൈലജയുടെ സമയം ചോദിച്ചു. കെകെ ശൈലജ ജലീലിന്റെ ആവശ്യത്തിന് വഴങ്ങി. ഇരിക്കുന്നതിനിടെ ആത്മഗതം എന്നോണം പറഞ്ഞതാണ് പുലിവാലായത്.
സഭയിലെ മൈക്രോഫോൺ ശൈലജയുടെ ശബ്ദം പിടിച്ചെടുത്തു. സഭാ ടിവിയിലൂടെ പുറത്തുവന്ന ദൃശ്യം മിനിറ്റുകൾക്കുള്ളിൽ വൈറലായി. ഇതോടെയാണ് വിശദീകരണവുമായി ശൈലജ ഫേസ്ബുക്ക് പോസ്റ്റിട്ടത്. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ടു. ഇത് ഖേദകരമാണ്. അത് ജലീലിനെതിരെ എതിരാണെന്ന് ആക്ഷേപം ഇല്ലാത്തതും ദുരുപദിഷ്ടവുമാണ് - ശൈലജ തടിയൂരാൻ ശ്രമിച്ചു.
കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.
Also Read- 'കാശ്മീർ പരാമർശം'; കെടി ജലീൽ എംഎൽഎയ്ക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശം
എന്നാൽ സമീപകാലത്ത് തുടർച്ചയായി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ജലീലിന്റെ നടപടികൾക്കെതിരെ സിപിഎമ്മിനുള്ള അതൃപ്തി വ്യക്തമാക്കുന്നതായി കെ കെ ശൈലജയുടെ ആത്മഗതം.
