'ഇയാള് നമ്മളെ കൊഴപ്പത്തിലാക്കും'; ജലീൽ സംസാരിക്കുന്നതിന് മുമ്പ് കെ.കെ ശൈലജയുടെ ആത്മഗതം; വീഡിയോ പുറത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
കെ ടി ജലീലില്‍ സംസാരിക്കാനായി എഴുന്നേറ്റതോടെ സീറ്റിലേക്ക് ഇരിക്കുന്നതിനിടെ ശൈലജ ടീച്ചർ നടത്തിയ ആത്മഗതമാണ് ഇപ്പോൾ പുറത്തായത്...
തിരുവനന്തപുരം: നിയമസഭയില്‍ കെടി ജലീല്‍ സംസാരിക്കുന്നതിന് തൊട്ടുമുന്‍പ് മൈക്ക് ഓണാണെന്ന് അറിയാതെ കെ.കെ ശൈലജ നടത്തിയ പരാമർശത്തിന്‍റെ വീഡിയോ പുറത്ത്. സംസാരിച്ച് ഇരിക്കുന്നതിനിടെ 'ഇയാള് നമ്മളെ കൊഴപ്പത്തിലാക്കും' എന്നാണ് കെ കെ ശൈലജ പറയുന്നത്. മൈക്ക് ഓണാണെന്ന് അറിയാതെയാണ് കെ കെ ശൈലജ ഇത് പറഞ്ഞത്.
ലോകായുക്ത നിയമഭേദഗതി സഭ പരിഗണിക്കുന്നതിനിടെ കെ കെ ശൈലജ സംസാരിക്കുകയായിരുന്നു. അതിനിടെയാണ് കെ ടി ജലീലില്‍ സംസാരിക്കാനായി എഴുന്നേറ്റത്. ഇതോടെ സീറ്റിലേക്ക് ഇരിക്കുന്നതിനിടെ ശൈലജ ടീച്ചർ നടത്തിയ ആത്മഗതമാണ് പുറത്തായത്. നേരത്തെ ലോകായുക്തയുടെ നടപടിയെ തുടര്‍ന്ന് ജലീല്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു.
നിയമസഭയില്‍ കെടി ജലീല്‍ സംസാരിക്കുന്നതിന് തൊട്ടുമുന്‍പ് മൈക്ക് ഓണാണെന്ന് അറിയാതെ കെ.കെ ശൈലജ നടത്തിയ പരാമർശത്തിന്‍റെ വീഡിയോ പുറത്ത്. സംസാരിച്ച് ഇരിക്കുന്നതിനിടെ 'ഇയാള് നമ്മളെ കൊഴപ്പത്തിലാക്കും' എന്നാണ് കെ കെ ശൈലജ പറയുന്നത് #Kerala #KKShailaja pic.twitter.com/JiUo1AdIVk
— News18 Kerala (@News18Kerala) August 23, 2022
advertisement
അതേസമയം താന്‍റേതെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയാണെന്ന് കെ കെ ശൈലജ പറഞ്ഞു. തനിക്ക് അനുവദിച്ച സമയം നഷ്ടപ്പെടുമല്ലോയെന്ന് ഓർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്നതരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്നും കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2022 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇയാള് നമ്മളെ കൊഴപ്പത്തിലാക്കും'; ജലീൽ സംസാരിക്കുന്നതിന് മുമ്പ് കെ.കെ ശൈലജയുടെ ആത്മഗതം; വീഡിയോ പുറത്ത്