TRENDING:

കൊച്ചി മെട്രോ സര്‍വീസ് അടുത്തയാഴ്ചയോടെ ആരംഭിച്ചേക്കും; കെഎംആര്‍എല്‍ അനുമതി തേടി

Last Updated:

കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി:  കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ കൊച്ചി മെട്രോ അടുത്ത ആഴ്ച്ച മുതല്‍ ഓടിത്തുടങ്ങാനാകുമെന്ന് പ്രതീക്ഷ. ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിന് കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. മെട്രോ സ്‌റ്റേഷനുകള്‍ തുറന്ന ശുചീകരണ ജോലികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്.
News18 Malayalam
News18 Malayalam
advertisement

കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചത്.

കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനെത്തുടര്‍ന്ന് ബസ്- ടാക്‌സി സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ മെട്രോ ട്രെയിനുകള്‍ക്ക്  ഓടുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യത്തെ മറ്റിടങ്ങളില്‍ മെട്രോ ഓടിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. സർക്കാർ കാര്യത്തിൽ വൈകാതെ തീരുമാനമെടുത്തേക്കും. യാത്രക്കാരുമായി സര്‍വ്വീസ് നടത്താനാവില്ലെങ്കിലും ട്രെയിനുകള്‍ ഓടിയ്ക്കാതിരിയ്ക്കാന്‍ സാധിയ്ക്കില്ല. എല്ലാ ട്രെയിനുകളും ദിവസും ഒരു തവണയെങ്കിലും ഓടിയ്ക്കും. ജീവനക്കാരും എത്തുന്നുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.

advertisement

Also Read-കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിയ്ക്കും സര്‍വീസുകള്‍ നടത്തുക. സാമൂഹിക അകലം ഉറപ്പാക്കും. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമെ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിയ്ക്കുകയൊള്ളു. നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.   ശരീര ഊഷ്മാവ്  പരിശോധിച്ചശേഷംമാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയൊള്ളൂ. രോഗലക്ഷണങ്ങൾ കാണുന്നവരെ ട്രെയിനിൽനിന്ന് മാറ്റും. ഇവരെ എത്രയും വേഗത്തിൽ കോവിഡ് സെന്ററിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കും  ട്രെയിനുകള്‍ ഓരോ യാത്രയ്ക്ക് ശേഷവും അണു വിമുക്തമാക്കും. ക്യത്യമായ സമയങ്ങളില്‍ സ്‌റ്റേഷനുകളും ശുചീകരിയ്ക്കും.

advertisement

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകള്‍ നേരത്തെ പുന: രാരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. പിന്നീട് അത് ഉയര്‍ന്നു. 35000 പേര്‍ ദിവസവും യാത്ര ചെയ്യുന്നു എന്ന സ്ഥിതിയിലേയ്ക്ക് എത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായത്. ഇതോടെ വലിയ പ്രതിസന്ധിയിലായിരിയ്ക്കുകയാണ് കെഎംആര്‍എല്‍. ട്രെയിനുകള്‍ നിര്‍ത്തിയതോടെ ഫീഡര്‍ സര്‍വ്വീസുകളും ഇല്ല. വിമാനത്താവളത്തിലേയ്ക്കുള്ള ബസുകളും ഓടുന്നില്ല. സ്‌റ്റേഷന് അകത്ത് ഉണ്ടായിരുന്ന കടകളും അടച്ചു. എന്നാല്‍ ഓഫീസ് ആവശ്യത്തിന് നല്‍കിയിരിയ്ക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

advertisement

Also Read-സ്ത്രീധന പീഡനം; പരാതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം; കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ട്രെയിൻ സർവീസ് വീണ്ടും പുനരാരംഭിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ ആവും യാത്ര. ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് സർവീസുകളുടെ എണ്ണവും കൂടും. കോവിഡ് പൂർണമായും മാറിയതിനുശേഷമെ നിയന്ത്രണങ്ങളും ഒഴിവാക്കുകയുള്ളൂ.

കൊച്ചി മെട്രോയുടെ പേട്ടമുതല്‍ എസ്.എന്‍. ജങ്ഷന്‍ വരെയുള്ള ഭാഗം 2022 മാര്‍ച്ച് മാസത്തോടെ പൂർത്തിയാക്കാനുള്ള  നടപടികളും പുരോഗമിക്കുകയാണ്. കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തും. പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടര്‍മെട്രോ പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും. ആഗസ്തില്‍ നൂറ് ദിന പരിപാടിയുടെ ഭാഗമായി ഇതിന്‍റെ ആദ്യ ഭാഗം കമ്മിഷന്‍ ചെയ്യും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി മെട്രോ സര്‍വീസ് അടുത്തയാഴ്ചയോടെ ആരംഭിച്ചേക്കും; കെഎംആര്‍എല്‍ അനുമതി തേടി
Open in App
Home
Video
Impact Shorts
Web Stories