നിലവില്‍ ആലുവ മുതല്‍ തൈക്കുടം വരെയായിരുന്നു മെട്രോ സര്‍വീസ്. ഇതാണ് തിങ്കളാഴ്ച മുതല്‍ പേട്ടയിലേക്കും നീളുന്നത്. തൃപ്പൂണിത്തുറ വരെ സര്‍വീസ് നടത്തുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്.
മെയില്‍ പേട്ട വരെ സര്‍വീസ് നടത്താന്‍ സജ്ജമായിരുന്നെങ്കിലും കോവിഡ് മൂലമാണ് നീട്ടിവെച്ചത്. കോവിഡ് മൂലം നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കുന്ന ദിനത്തില്‍ തന്നെ പേട്ട സര്‍വീസ് തുടങ്ങാന്‍ കഴിയുന്നതില്‍സന്തേഷമുണ്ടെന്ന് എംഡി അല്‍ഖേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രന്‍, ഹൈബി ഈഡന്‍ എം.പി ,മേയര്‍ സൗമിനി ജെയിന്‍, എംഎല്‍എമാരായ പി ടി തോമസ്, എം സ്വരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
advertisement
You may also like:ഓണാഘോഷമില്ലാത്ത തിരുവനന്തപുരം നവദമ്പതികളുടെ കാഴ്ചപ്പാടിൽ ഒരുക്കിയ ഷോർട്ട് ഫിലിം 'തെരുവ്' [NEWS]ട്രെയിനും സ്‌റ്റേഷനുകളും ക്ലീന്‍; തിങ്കളാഴ്ച്ച മുതല്‍ സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ [NEWS] Sai Swetha | അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]
അതേസമയം കോവിഡ് വ്യാപനത്തിന് പിന്നാലെ താത്കാലികമായി അടച്ചിട്ട മെട്രോ സർവീസ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപത് മണിവരെയായിരിക്കും സർവീസ് നടത്തുക.
യാത്രക്കാർക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിക്കുന്നതിനായി സീറ്റുകളിൽ അടയാളങ്ങൾ ചെയ്തിട്ടുണ്ട്. നിന്ന് യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രമായിരിക്കും അനുവാദമുണ്ടാവുകയുള്ളൂ. കൂടാതെ ഓരോ ട്രിപ്പിന് ശേഷവും സാനിറ്റൈസ് ചെയ്തതിന് ശേഷമായിരിക്കും അടുത്ത ട്രിപ്പ് ആരംഭിക്കുക. നൂറ് മുതൽ ഇരുന്നൂറ് പേർക്ക് മാത്രമായിരിക്കും സഞ്ചരിക്കാൻ കഴിയുക.