TRENDING:

എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് രാധാകൃഷ്ണന്റെ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിന് തുല്യം; കൊടിക്കുന്നില്‍ സുരേഷ്

Last Updated:

കെ.രാധാകൃഷ്ണ ന്റെ ഓഫിസിനു മേല്‍ 'സൂപ്പര്‍ മന്ത്രിയായി' അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തി ന്റെ പുതിയ രീതിയാണ് ഈ നിയമനമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ സമ്പത്തിനെ നിയമിച്ചത് സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നുവന്ന രാധാകൃഷ്ണന്റെ എല്ലാം നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിന് തുല്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കണ്‍ട്രോള്‍' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചതെന്നും അങ്ങനെയെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം രാധാകൃഷ്ണന്‍ കാണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
kodikkunnil_Suresh
kodikkunnil_Suresh
advertisement

മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ.രാധാകൃഷ്ണ ന്റെ ഓഫിസിനു മേല്‍ 'സൂപ്പര്‍ മന്ത്രിയായി' അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തി ന്റെ പുതിയ രീതിയാണ് ഈ നിയമനമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Also Read-അധ്യാപകൻ ഉറങ്ങി, ഉത്തരക്കടലാസ്സ്‌ നഷ്‌ടമായി; 20 വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ

കൊടിക്കുന്നില്‍ സുരേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി മുന്‍ എം.പി യും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ.സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് ഉയര്‍ന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണ്.

advertisement

കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ.രാധാ കൃഷ്ണന് മേലേക്കൂടി എ.സമ്പത്തിനെ പ്പോലെയൊരു നേതാവിനെ 'ഷാഡോ മിനിസ്റ്റര്‍' ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തി ന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നി ല്ലായെന്നതിന്റെയും, സി.പി.എമ്മിന്റെ ദളിത് സ്‌നേഹം കേവലം തൊലിപ്പുറത്തു മാത്രമാനുള്ളത്. കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കണ്‍ട്രോള്‍' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചതെന്നും അങ്ങനെയെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം രാധാകൃഷ്ണന്‍ കാണിക്കേണ്ടതാണ്.

ഒപ്പം തന്നെ എ.സമ്പത്തെന്ന, 'സി.പി.എം വെള്ളാന'യെ നികുതിപ്പണം നല്‍കി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികള്‍ തന്നെ ചോദിക്കേണ്ട കാലം അടുത്തു.

advertisement

കഴിഞ്ഞ ഒന്നാം കോവിഡ് ലോക്ക് ഡൌണ്‍ കാലഘട്ടം മുഴുവനും ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടിയിരുന്ന സമ്പത്ത് തിരുവനതപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട ഒരു വ്യക്തി കൂടിയാണ്. അനവധി മലയാളികള്‍ക്ക് ഡല്‍ഹിയില്‍ പലവിധത്തിലുള്ള സഹായം, യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉള്‍പ്പെടെ ആവശ്യമായി വന്നപ്പോളൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസില്‍ നിന്ന് ലഭ്യമായിട്ടില്ല എന്നതും ഓര്‍ക്കേണ്ട ഒരു കാര്യം തന്നെയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ.രാധാകൃഷ്ണ ന്റെ ഓഫിസിനു മേല്‍ 'സൂപ്പര്‍ മന്ത്രിയായി' അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തി ന്റെ പുതിയ രീതിയാണ് ഈ നിയമനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് രാധാകൃഷ്ണന്റെ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിന് തുല്യം; കൊടിക്കുന്നില്‍ സുരേഷ്
Open in App
Home
Video
Impact Shorts
Web Stories