അധ്യാപകൻ ഉറങ്ങി, ഉത്തരക്കടലാസ്സ്‌ നഷ്‌ടമായി; 20 വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ

Last Updated:

ബി.കോം വിദ്യാർത്ഥികൾക്കാണ് പരീക്ഷ വീണ്ടും എഴുതേണ്ടി വരിക

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
അധ്യാപകന്റെ പക്കൽ നിന്നും ഉത്തരക്കടലാസ് നഷ്‌ടപ്പെട്ടതിനാൽ പുനഃപരീക്ഷയ്‌ക്കൊരുങ്ങി 20 വിദ്യാർഥികൾ. തൊടുപുഴ ന്യൂമാൻ കോളേജിലെ ബി.കോം വിദ്യാർത്ഥികൾക്കാണ് പരീക്ഷ വീണ്ടും എഴുതേണ്ടി വരിക.
ബസ് യാത്രയ്ക്കിടെ ഉറങ്ങിപ്പോയ അധ്യാപകന് ഉത്തരക്കടലാസുകൾ നഷ്‌ടമാവുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ പോലീസിൽ പരാതി നൽകുകയും അത് എം.ജി. സർവകലാശാലയിൽ അറിയിക്കുകയും ചെയ്തു. ജനുവരി മാസത്തിലായിരുന്നു പരീക്ഷ. ജൂലൈ മാസത്തിൽ ഫലം വരികയും ചെയ്തു.
നിലവിൽ ഈ 20 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ് വച്ചിരിക്കുകയാണ്. സപ്ലിമെന്ററി പരീക്ഷയ്‌ക്കൊപ്പം ഇവർ പുനഃപരീക്ഷ എഴുതണം. പക്ഷെ ഈ മാർക്ക് 'സപ്ലിമെന്ററി' എന്ന് രേഖപ്പെടുത്താതെയാകും മാർക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുക.
വിദ്യാർഥികൾ അന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസുകൾ നഷ്‌ടമായ വിവരം അറിയുന്നത്. ഈ മാസം 26ന് കോളേജ് പ്രിൻസിപ്പാലിനെയും ഹിയറിങ്ങിന് വിളിപ്പിച്ചിട്ടുണ്ട്.
advertisement
പത്താം ക്ലാസ് പരീക്ഷയില്‍ നാലിരട്ടി വിജയം കൊയ്ത് സഹോദരിമാരുടെ ഇരട്ടകുട്ടികള്‍. കാസര്‍കോട് ജില്ലയില്‍ നിന്നുമാണ് ഈ കൗതുകകരമായ സംഭവം നടന്നിരിക്കുന്നത്. കാസര്‍കോട്ടുള്ള ഒരു കുടുംബത്തിലെ രണ്ട് സഹോദരിമാരുടെ ഇരട്ടക്കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചതോടെയാണ് ഫലത്തില്‍ ഇവര്‍ക്ക് നാലിരട്ടി വിജയം നേടിക്കൊടുത്തത്. കാസര്‍കോടുള്ള സഹോദരിമാരായ ആയിഷത്ത് സഫൂറയുടെയും ഷംസാദ് ബീഗത്തിന്റെയും മക്കളായ സി കെ മുമീന, സി കെ മുസ്ലിമ, കെ എച്ച് ഖദീജ ഷബ്‌നം , കെ എച്ച് ഫാത്തിമത്ത് ഷഫ്ന എന്നിവരാണ് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്. മുമീനയും മുസ്ലിമയും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഖദീജയും ഫാത്തിമത്തും സൂറംബയല്‍ ഗവ. ഹൈസ്‌കൂളിലുമാണ് പഠിക്കുന്നത്.
advertisement
ഒരു ദിവസത്തെ മാത്രം വ്യത്യാസത്തിലാണ് ഇവരുടെ ഇരട്ടക്കുട്ടികള്‍ ജനിച്ചത്. 2005 ഓഗസ്റ്റ് രണ്ടിന് മുമീനയും മുസ്ലിമയും ജനിച്ചപ്പോള്‍ ഓഗസ്റ്റ് നാലിനായിരുന്നു ഷബ്‌നവും ഷഫ്‌നയും ജനിച്ചത്. ഫലം വന്നതിന് പിന്നാലെ ഈ നാല്‍വര്‍ സംഘത്തിന് അഭിനന്ദങ്ങളുടെ പ്രവാഹമാണ്.
ബെണ്ടിച്ചാല്‍ ഗവ. യുപി സ്‌കൂള്‍ അധ്യാപകരായ ചട്ടഞ്ചാല്‍ കാവുംപള്ളത്തെ സി കെ അബ്ദുല്‍ ഖാദറിന്റെയും കെ എ ആയിഷത്ത് സഫൂറയുടെയും മക്കളാണ് മുമീനയും മുസ്ലിമയും. സീതാംഗോളി ദാറുസ്സലാമിലെ വ്യാപാരി കെ ഹമീഡിന്റെയും അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ഷംസാദ് ബീഗത്തിന്റെയും മക്കളാണ് ഷബ്‌നയും ഷഫ്‌നയും.
advertisement
Summary: 20 B.Com student in Newman College, Thodupuzha have to reappear for an examination after a teacher lost their answer sheets while travelling in a bus. The teacher said that he lost the answer sheets as he had fallen asleep during the journey
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധ്യാപകൻ ഉറങ്ങി, ഉത്തരക്കടലാസ്സ്‌ നഷ്‌ടമായി; 20 വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement