TRENDING:

'ഒന്നുകിൽ മുരളീധരൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണം; അല്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണം'; കോടിയേരി ബാലകൃഷ്ണൻ

Last Updated:

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന നുണ പറഞ്ഞ സുരേന്ദ്രനെ തിരുത്തിയ കസ്റ്റംസ് ഓഫീസറെ സ്ഥലം മാറ്റിയതു പോലെ മുരളീധരനെ തിരുത്തിയ എൻ ഐ എ സംഘത്തെ മാറ്റുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുരളീധരൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഈ കേസിന്റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നത് ഉറപ്പാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഒന്നുകിൽ മന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്നും അല്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രമന്ത്രി വി. മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ സത്യാഗ്രഹവും തുടർച്ചയായ പ്രസ്താവനകളും സ്വർണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ്. ഇത് പരസ്യമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും കോടിയേരി പറഞ്ഞു.
advertisement

കേന്ദ്ര ഏജൻസികളായ എൻഐഎയും കസ്റ്റംസുമാണ് ഈ കേസ് അന്വേഷിക്കുന്നത്. അങ്ങനെയൊരു കേസിൽ കേന്ദ്രമന്ത്രി തന്നെ പ്രത്യക്ഷ സമരത്തിൽ വരുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും കോടിയേരി പറഞ്ഞു. മുരളീധരൻ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഈ കേസിന്റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നത് ഉറപ്പാണെന്നും കോടിയേരി പറഞ്ഞു.

You may also like:മാസ്ക്ക് ധരിക്കാത്തവർക്ക് പിഴ; ഒറ്റ ദിവസം ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ [NEWS]മൂന്നു വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം [NEWS] എറണാകുളത്ത് രണ്ട് ആഴ്ച്ചയ്ക്കിടെ രോഗം ബാധിച്ചത് ആയിരം പേർക്ക് [NEWS]

advertisement

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'യഥാർത്ഥത്തിൽ ആഭ്യന്തരമന്ത്രിയിലും ധനമന്ത്രിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ് വി. മുരളീധരൻ ചെയ്തിരിക്കുന്നത്. എൻഐഎ അഭ്യന്തര മന്ത്രാലയത്തിന്റെയും കസ്റ്റംസ് ധനമന്താലയത്തിന്റെയും കീഴിലാണ് പ്രവർത്തിക്കുന്നത്‌. വിദേശ സഹമന്ത്രിയായ മുരളീധരൻ സത്യാഗ്രഹം നടത്തിയതിലൂടെ കൂട്ടുത്തരവാദിത്തവും ലംഘിച്ചിരിക്കുന്നു. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുരളിധരന് അവകാശമില്ല.

മുരളീധരൻ മന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസത്തെ എൻഐഎയുടെ പത്രകുറിപ്പിൽ പ്രതിഫലിക്കുന്നത്. തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് പത്രകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. കേസിന്റെറെ തുടക്കം മുതൽ കഴിഞ്ഞ ദിവസം വരെ നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച മുരളീധരനെയാണ് എൻഐ എ പരസ്യമായി തള്ളിപ്പറഞ്ഞത്.

advertisement

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന നുണ പറഞ്ഞ സുരേന്ദ്രനെ തിരുത്തിയ കസ്റ്റംസ് ഓഫീസറെ സ്ഥലം മാറ്റിയതു പോലെ മുരളീധരനെ തിരുത്തിയ എൻ ഐ എ സംഘത്തെ മാറ്റുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുരളീധരൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഈ കേസിന്റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നത് ഉറപ്പാണ്.

മുരളീധരൻ മന്ത്രി സ്ഥാനം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. അന്വേഷണം വഴി തിരിക്കാൻ ശ്രമിച്ച മുരളീധരനെ ചോദ്യം ചെയ്യാനും തയ്യാറാകണം.'

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒന്നുകിൽ മുരളീധരൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണം; അല്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണം'; കോടിയേരി ബാലകൃഷ്ണൻ
Open in App
Home
Video
Impact Shorts
Web Stories