TRENDING:

'സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ': ഷാഫി പറമ്പിൽ

Last Updated:

ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയെന്നും ഷാഫി പറമ്പില്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് സി.പി.എം പാര്‍ട്ടി സെക്രട്ടറിയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
advertisement

ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി പ്രതിപക്ഷ നേതാവിന്‍റെ അമ്പുകള്‍ കുറിക്ക് തന്നെ കൊള്ളുന്നുണ്ടെന്ന് വ്യക്തമാക്കി തരികയാണെന്നും ഫേസ്ബുക് പോസ്റ്റില്‍ ഷാഫി പറമ്പില്‍ കുറിച്ചു.

TRENDING:'അപമാനിക്കാൻ പണം നൽകി; ആത്മഹത്യയിലേക്ക് തള്ളിവിട്ടു'; നടൻ വിജയ്ക്കെതിരെ ആരോപണവുമായി മീര മിഥുൻ[PHOTO]Gold Rate| 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ[PHOTO]'ചെന്നിത്തല തികഞ്ഞ മതേതര വാദി; കോടിയേരി ശ്രമിക്കുന്നത് അഴിമതി മറയ്ക്കാൻ': മുസ്ലീംലീഗ്[NEWS]

advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സി പി എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ.

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്.

ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാർട്ടി സെക്രട്ടറി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാൻ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ട. 15 വയസ്സ് വരെ RSS ശാഖയിൽ പോയതിന്റെ ചരിത്രം പേറുന്ന SRPയുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് - പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്‌പ്രിംഗ്ളറായാലും Bev Q ആയാലും PWC ആയാലും പമ്പ മണൽ വാരലായാലും സ്വർണ്ണക്കള്ളക്കടത്ത് ആയാലും ശരി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ': ഷാഫി പറമ്പിൽ
Open in App
Home
Video
Impact Shorts
Web Stories